Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക വനിതാ ദിനത്തില്‍ ബിജെപിയുടെ സമ്മാനം

Janmabhumi Online by Janmabhumi Online
Mar 10, 2025, 10:21 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ലോക വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ന്യൂ ദല്‍ഹിയിലെ വനിതകള്‍ക്ക് പുതുതായി അധികാരമേറ്റ ബിജെപി സര്‍ക്കാരിന്റെ സമ്മാനം. അര്‍ഹരായ വനിതകള്‍ക്ക് മാസംതോറും 2500 രൂപ വീതം നല്‍കുന്ന മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ പ്രമുഖ വാഗ്ദാനങ്ങളില്‍ ഒന്ന് പ്രാവര്‍ത്തികമാവുകയാണ്. ദല്‍ഹിയിലെ 20 ലക്ഷം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രഖ്യാപനം വനിതാ ക്ഷേമത്തിന് ബിജെപി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷയായ കമ്മിറ്റി മേല്‍നോട്ട ചുമതല വഹിക്കുന്ന പദ്ധതിക്കായി 5000 കോടിയിലേറെ രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. 18 വയസ്സിനും 60 വയസ്സിനും ഇടയ്‌ക്ക് വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ താഴെയുള്ള, മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത സ്ത്രീകള്‍ക്കാണ് സ്വന്തം അക്കൗണ്ടുകളിലേക്ക് മാസംതോറും പണമെത്തുക. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമുള്ളതല്ലെന്നു ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പത്തുവര്‍ഷത്തെ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാരിന് അന്ത്യം കുറിച്ച് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ലോക വനിതാ ദിനത്തില്‍ തന്നെ മഹിളാ സമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചത് വനിതകളോടുള്ള പ്രതിബദ്ധതയ്‌ക്ക് തെളിവാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തോടെ അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വഞ്ചനാത്മകമായ ഭരണത്തില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ ഭരണമെന്ന് തെളിയിക്കാന്‍ മഹിളാ സമൃദ്ധി പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ ബിജെപി സര്‍ക്കാരിന് കഴിയും. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും സ്ത്രീകള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കുമായി വാഗ്ദാനങ്ങളുടെ പരമ്പര തന്നെയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ പലതും വെറും തട്ടിപ്പുകളാണെന്ന് അധികം വൈകാതെ വ്യക്തമായി. അഴിമതിക്കേസില്‍ പ്രതിയായി അധികാരത്തില്‍നിന്ന് കെജ്‌രിവാള്‍ പുറത്തായതോടെ വനിതാ മുഖ്യമന്ത്രിയെ വാഴിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍ ഈ തന്ത്രം വിജയിച്ചില്ല. പാര്‍ട്ടിയിലെ പ്രമുഖ നേതാവും സ്വന്തം സഹപ്രവര്‍ത്തകയുമായ സ്വാതി മലിവാളിന് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റത് എഎപിയുടെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടി. കെജ്‌രിവാളിനൊപ്പം മറ്റു പാര്‍ട്ടി നേതാക്കളും ഇതിനെ ന്യായീകരിക്കുകയായിരുന്നു. ഈ മര്‍ദ്ദനത്തിനെതിരെ പ്രതികരിക്കാന്‍ ഒരു വനിതയായിരുന്നിട്ടും മുഖ്യമന്ത്രി അതിഷി തയ്യാറായില്ല. ഇതിനൊക്കെയുള്ള ശിക്ഷയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയത്.

കബളിപ്പിക്കല്‍ രാഷ്‌ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ് ആം ആദ്മി പാര്‍ട്ടി. അണ്ണാ ഹസാരെയുടെ അനുയായിയായി രംഗത്തുവന്ന കെജ്‌രിവാള്‍ പിന്നീട് ഹസാരെയെ തള്ളി സ്വന്തം രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുകയായിരുന്നുവല്ലോ. മദ്യനിരോധനത്തിന് എതിരായിരുന്നു ഹസാരെയെങ്കില്‍ മദ്യ രാജാക്കന്മാരില്‍ നിന്ന് പണം പറ്റുകയായിരുന്നു കെജ്‌രിവാള്‍. ഇതിനു പറ്റിയ ഒരുപറ്റം നേതാക്കളെയും ലഭിച്ചു. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തുകയും, പിന്നീട് അതു മറന്നു പുതിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതായിരുന്നു കെജ്‌രിവാളിന്റെ രീതി. ഈ വഞ്ചന ദല്‍ഹി നിവാസികള്‍ വ്യക്തമായി തിരിച്ചറിഞ്ഞാണ് ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജനവിധിയോട് നീതിപുലര്‍ത്താന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഇതിന് തെളിവാണ് വനിതാ സമൃദ്ധി യോജന നടപ്പാക്കാനുള്ള രേഖ ഗുപ്ത സര്‍ക്കാരിന്റെ തീരുമാനം. ലോക വനിതാദിനത്തില്‍ തന്നെ അതിന് തുടക്കം കുറിച്ചത് അത്യന്തം സ്വാഗതാര്‍ഹമാണ്.

Tags: bjpNew DelhiInternational Women's Day
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

India

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

Kerala

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies