ശ്രീനഗർ : റംസാൻ മാസത്തിൽ കശ്മീരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിനെതിരെ ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധം . ലോകപ്രശസ്തമായ ഗുൽമാർഗിലെ സ്കീ റിസോർട്ടിലാണ് ഫാഷൻ ഷോ നടന്നത് . പ്രതിഷേധം ഉയർന്നതിനു പിന്നാലെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരിപാടിയെ വിമർശിക്കുകയും , റിപ്പോർട്ട് തേടുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ട വീഡിയോകളിൽ മോഡലുകൾ മഞ്ഞിൽ നടക്കുന്നത് കാണാം. ഹുറിയത്ത് കോൺഫറൻസ് മേധാവിയും വിഘടനവാദി നേതാവുമായ മിർവൈസ് ഉമർ ഫാറൂഖ് ഇതിനെ ‘അതിക്രമം’ എന്ന് വിശേഷിപ്പിച്ചാണ് രംഗത്തെത്തിയത് .
‘ അതിക്രമം! വിശുദ്ധ റംസാൻ മാസത്തിൽ ഗുൽമാർഗിൽ ഒരു അശ്ലീല ഫാഷൻ ഷോ സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ജനങ്ങൾക്കിടയിൽ ഞെട്ടലും രോഷവും ഉളവായി. സൂഫി, സന്യാസ സംസ്കാരം, ജനങ്ങളുടെ ആഴത്തിലുള്ള മതപരമായ വീക്ഷണം എന്നിവയ്‌ക്ക് പേരുകേട്ട താഴ്‌വരയിൽ ഇത് എങ്ങനെ സഹിക്കാൻ കഴിയും? ടൂറിസം പ്രൊമോഷന്റെ പേരിൽ ഇത്തരം അശ്ലീലം കശ്മീരിൽ വെച്ചുപൊറുപ്പിക്കില്ല.!” മിർവൈസ് പറഞ്ഞു.
ഡിസൈനർ ജോഡികളായ ശിവൻ- നരേഷ് സംഘമാണ് മാർച്ച് 7 ന് ഗുൽമാർഗിൽ ഫാഷൻ ഷോ നടത്തിയത് . ബ്രാൻഡിന്റെ ആർട്ട് പ്രിന്റുകൾ ഉൾക്കൊള്ളുന്ന സ്കീവെയർ ശ്രേണിയാണ് ഷോയിൽ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക