Sports

ഷമ മുഹമ്മദിന് ഉചിതമായ മറുപടി നല്‍കി രോഹിത്; രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ തൂവല്‍കിരീടമായി ചാമ്പ്യന്‍സ് ട്രോഫി കിരീടം

രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച് അപമാനിച്ച കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന് ഉചിതമായ മറുപടിയാണ് ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലൂടെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ്മ നല്‍കിയിരിക്കുന്നത്.

Published by

ദുബായ് : രോഹിത് ശര്‍മ്മയെ തടിയന്‍ എന്ന് വിളിച്ച് അപമാനിച്ച കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന് ഉചിതമായ മറുപടിയാണ് ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലൂടെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ്മ നല്‍കിയിരിക്കുന്നത്.

ഒടുവില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയിലെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് നയിച്ചതോടെ രോഹിത് ശര്‍മ്മയുടെ തൊപ്പിയില്‍ ഒരു കിരീടം കൂടി. ഫൈനലില്‍ ഒരു ക്യാപ്റ്റന് ചേര്‍ന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഓപ്പണിംഗ് ബാറ്റ്സ്മാനായ അദ്ദേഹം എടുത്ത് 76 റണ്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഫൈനല്‍ മത്സരത്തില്‍ രോഹിത് ശര്‍മ്മയെയാണ് മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തത്.

2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ എത്തിയെങ്കിലും ഇന്ത്യ തോറ്റുപോയിരുന്നു. അന്നത്തെ പരാജയഭാരത്തില്‍ നിന്നും രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയെ കരകയറ്റുകയായിരുന്നു 2025ലെ ഈ കിരീടത്തിലൂടെ.

ഇതിനകം അദ്ദേഹം ക്യാപ്റ്റന്‍ എന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ കൊയ്തുകഴിഞ്ഞു. 2023ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചിരുന്നു. ടി20 ലോകകപ്പില്‍ 2024ല്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സിക്സറടി വീരനായാണ് രോഹിത് ശര്‍മ്മ അറിയപ്പെടുന്നത്. അഞ്ച് തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ്മ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക