കോയമ്പത്തൂര്‍: നളന്ദ സര്‍വ്വകലാശാലയിലെ 90 ലക്ഷം പുസ്തകങ്ങളെയും പതിനായിരം സന്യാസിമാരെയും കത്തിച്ച് കളഞ്ഞ മുഹമ്മദ് ഭക്ത്യാര്‍ ഖില്‍ജി എന്ന തുര്‍ക്കി പട്ടാള ജനറലിന്റെ പേര് ഒരു പ്രദേശത്തിന് കൊടുക്കാമോ?- ഈ ചോദ്യമുയര്‍ത്തുന്നത് സദ് ഗുരു ജഗ്ഗി വാസുദേവ് ആണ്.
തുര്‍ക്കി-അഫ്ഗാന്‍ പട്ടാള മേധാവിയുടെ നേതൃത്വത്തില്‍ അറനൂറ് വര്‍ഷം മുന്‍പ് നടന്ന പടയോട്ടത്തിലാണ് നളന്ദ സര്‍വ്വകലാശാലയിലുണ്ടായിരുന്ന 90 ലക്ഷത്തോളം അമൂല്യഗ്രന്ഥങ്ങള്‍ കത്തിച്ചുകളഞ്ഞത്. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്രയധികം പുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞത്. അന്ന് ഭൂമുഖത്ത് എവിടെയും ഇത്രയും വലിയ ലൈബ്രറി ഇല്ലായിരുന്നു.- സദ്ഗുരു പറയുന്നു.
എണ്ണായിരം മുതല്‍ പതിനായിരം സന്യാസിമാരെയും ഖില്‍ജിയുടെ പട്ടാളക്കാര്‍ കൊന്നു. ഓരോ സന്യാസിമാര്‍ക്കും ഒന്നോ രണ്ടോ പുസ്തകങ്ങളെങ്കിലും മനപാഠമായിരുന്നു. അവരെ കൊന്നതോടെ അവരുടെ മനസ്സിലുണ്ടായിരുന്ന പുസ്തകങ്ങളും ഇല്ലാതായി. സന്യാസിമാരെ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു- സദ്ഗുരു പറയുന്നു.
ഏറ്റവും വലിയ തമാശ ആധുനിക ഇന്ത്യയില്‍ ആ സ്ഥലത്തിന് പേര് നല്‍കിയിരിക്കുന്നത് ഭക്ത്യാര്‍പൂര്‍ ആണെന്നതാണ്. – സദ്ഗുരു വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: