ലക്നൗ : ഹോളി ആഘോഷിക്കുന്നത് സ്വന്തം മതത്തിനെതിരാണെന്ന് തോന്നുന്നവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ സംഭാൽ പോലീസ് ഓഫീസർ അനൂജ് ചൗധരിയ്‌ക്കെതിരെ ജിഹാദികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അനൂജ് ചൗധരിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
“ഹോളി ദിനത്തിൽ, എല്ലാവരുടെയും വികാരങ്ങളെ മാനിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ജുമുഅ എല്ലാ വെള്ളിയാഴ്ചയും നടക്കുന്നു. വർഷത്തിലൊരിക്കലാണ് ഹോളി ആഘോഷിക്കുന്നത് , ഇത് ആളുകളെ സ്നേഹപൂർവ്വം മനസ്സിലാക്കിച്ചിട്ടുണ്ട്. ‘ആദ്യം ഹോളി നടക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ട് ഇതിനകം പ്രസ്താവനകൾ പുറപ്പെടുവിച്ചവരോട് ഞാൻ നന്ദി പറയുന്നു. മാർച്ച് 14 നാണ് ഹോളി. ഉച്ചയ്‌ക്ക് 2 മണി വരെ ആളുകൾ ഹോളി ആഘോഷിക്കട്ടെ, അതിനുശേഷം അവർക്ക് ജുമുഅ നമസ്കാരം നടത്താം.“ – സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ, യോഗി ആദിത്യനാഥ് .പറഞ്ഞു.
“ഓരോ ആഴ്ചയും ജുമുഅ പ്രാർത്ഥനകൾ നടക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഹോളി വരുന്നതിനാൽ ഇത് അംഗീകരിക്കണമെന്ന് പല മുസ്ലീം മതനേതാക്കളും ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രാർത്ഥനകൾ മാറ്റിവയ്‌ക്കാനും കഴിയും. അവ ഒരു പ്രത്യേക സമയത്ത് നടത്തണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും, ആരെങ്കിലും പ്രാർത്ഥന നടത്തണമെന്ന് നിർബന്ധം പിടിക്കുകയാണെങ്കിൽ, അവർക്ക് അത് വീട്ടിൽ തന്നെ ചെയ്യാം. പള്ളിയിൽ പോകേണ്ട ആവശ്യമില്ല. ആരെങ്കിലും ഇപ്പോഴും പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ഹോളി ആഘോഷങ്ങൾ കാണ്ടേണ്ടി വരും, നിറങ്ങൾ ഒഴിവാക്കാനാകില്ല. നിറങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വീട്ടിൽ തന്നെ തുടരുന്നതാണ് നല്ലത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
” അനൂജ് ഒരു അർജുന അവാർഡ് ജേതാവും മുൻ ഒളിമ്പ്യനുമാണ്. അദ്ദേഹം ഒരു ഗുസ്തിക്കാരനായതിനാൽ, അദ്ദേഹം അങ്ങനെയാണ് സംസാരിക്കുന്നത്. ചിലർക്ക് ഇത് അൽപ്പം അരോചകമായി തോന്നിയേക്കാം, പക്ഷേ അത് സത്യമാണ്, ആ സത്യം അംഗീകരിക്കണം,” യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: