മുംബൈ : മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തവരെ പരിഹസിച്ച് മഹാരാഷ്‌ട്ര നവനിർമാൺ സേന പ്രസിഡന്റ് രാജ് താക്കറെ . പാർട്ടിയുടെ 19-ാം സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് രാജ് താക്കറെയുടെ വിവാദ പ്രസ്താവന .
“ആളുകൾ അന്ധവിശ്വാസത്തിൽ നിന്ന് മോചനം നേടണം… ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം ഞാൻ തൊടില്ല, എന്റെ ഒരു സുഹൃത്ത് എനിക്ക് കുടിക്കാൻ ആ വെള്ളം തന്നു , പറയൂ, ആ വെള്ളം ആരാണ് കുടിക്കുക?” കുംഭമേളയിലെ പുണ്യസ്നാനത്തിന്റെ ആചാരത്തെ താക്കറെ പരിഹസിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലം മുതൽ ഗംഗ ശുദ്ധീകരിക്കുമെന്ന് താൻ കേട്ടിട്ടുണ്ടെന്ന് താക്കറെ പറഞ്ഞു. “സത്യം എന്തെന്നാൽ ഗംഗ ഇതുവരെ ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ഒരു നദി പോലും ശുദ്ധമല്ല. കോവിഡ്-19 മഹാമാരിയിൽ നിന്ന് രാജ്യം ഇപ്പോൾ കരകയറിയിരിക്കുന്നു, എന്നിട്ടും ആരും അത് കാര്യമാക്കുന്നില്ല, ആളുകൾ കുംഭമേളയിൽ കുളിക്കാൻ തടിച്ചുകൂടുകയാണ്. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. അന്ധവിശ്വാസത്തിൽ നിന്ന് പുറത്തുകടന്ന് ചിന്തിക്കാൻ തുടങ്ങുക, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: