India

30 വർഷങ്ങൾക്ക് മുൻപ് മതം മാറി ;  ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഹിന്ദുമതത്തിലേയ്‌ക്ക് തിരിച്ചെത്തുന്നു

Published by

ജയ്പൂർ : സനാതധർമ്മത്തിന്റെ മഹത്വം വിളിച്ചറിയിച്ച മഹാകുംഭമേളയെ ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളും , സനാതനവിശ്വാസികളും പുകഴ്‌ത്തുകയാണ്. ഇപ്പോഴിതാ മഹാകുംഭമേളയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഗ്രാമം മുഴുവൻ ഹിന്ദുമതം സ്വീകരിക്കുന്നു.

രാജസ്ഥാനിലെ ബൻസ്വാര ഗംഗാർദത്തലി സോദ്‌ല ദുധ ഗ്രാമത്തിലുള്ള ജനങ്ങളാണ് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വരുന്നത് . 30 വർഷം മുൻപ് ഈ ഗ്രാമത്തിലെത്തിയ ക്രിസ്ത്യൻ മിഷനറിമാരാണ് ഇവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത് . ജനങ്ങൾ കൂട്ടത്തോടെ മതം മാറിയതോടെ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഭൈരവ നാഥ ക്ഷേത്രം പള്ളിയാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പോൾ 30 വർഷങ്ങൾക്കിപ്പുറം പള്ളി വീണ്ടും ക്ഷേത്രമാക്കി മാറ്റുകയാണ് ഇവർ.

ഇന്ന് ഗ്രാമവാസികളുടെ സനാതന ധർമ്മത്തിലേക്കുള്ള തിരിച്ചുവരവും ക്ഷേത്ര ഉദ്ഘാടനവും വളരെ ഗംഭീരമായി സംഘടിപ്പിച്ചിരിക്കുകയാണ്. ഒരുകാലത്ത് പള്ളിയിൽ പുരോഹിതനായി ജോലി ചെയ്തിരുന്ന ഗൗതം ഗാർസിയയും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി.

രാജ്യത്തും സംസ്ഥാനത്തും സനാതന സംസ്കാരത്തിന്റെ സന്ദേശം എത്തിച്ച മഹാ കുംഭമേളയ്‌ക്കും ശേഷം, മുമ്പ് ക്രിസ്തുമതം സ്വീകരിച്ചിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾ ഇപ്പോൾ വീണ്ടും ഹിന്ദുമതം സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by