മുംബൈ : ഛത്രപതി ശിവാജി മഹാരാജിനെയും ഛത്രപതി സംഭാജി മഹാരാജിനെയും കുറിച്ച് മോശമായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ പ്രത്യേക നിയമം പാസാക്കണമെന്ന് ബിജെപി എംപി ഉദയൻരാജെ ഭോസാലെ. മുംബൈയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആരും ഇത്തരത്തിൽ മോശം പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം നിർമ്മിക്കണം. ഛത്രപതി ശിവാജി മഹാരാജ്, ഛത്രപതി സംഭാജി മഹാരാജ്, രാജമാതാ ജിജൗ എന്നിവരെക്കുറിച്ച് ആരും അധിക്ഷേപകരമായ വാക്കുകൾ പറയാൻ ഇനി ധൈര്യപ്പെടരുത്. ഇതിനായി ജാമ്യമില്ലാ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഒരു നിയമം നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി നിയമത്തിൽ കുറഞ്ഞത് 10 വർഷം ജയിൽ ശിക്ഷയും പരമാവധി പിഴയും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരിക്കണം. അത്തരം സംഭവങ്ങൾ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ അന്വേഷിക്കണം. അത്തരമൊരു കേസിൽ കുറ്റപത്രം കുറഞ്ഞത് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കുകയും ഈ കുറ്റകൃത്യത്തിന്റെ വിധി 6 മാസത്തിനുള്ളിൽ പ്രഖ്യാപിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനു പുറമെ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഇത് ആവശ്യപ്പെടുന്നത്. ഈ സമ്മേളനത്തിൽ മഹാരാഷ്‌ട്ര സർക്കാർ ഈ പ്രത്യേക നിയമം പാസാക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഈഅനിഷ്ട സംഭവങ്ങൾ അവസാനിപ്പിക്കാൻ ഒരു നിയമ നിർമ്മാണം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: