India

നെഞ്ചുവേദന: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിനെ എയിംസിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Published by

ന്യൂദൽഹി: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിനെ ദൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിലാണ് ധൻഖർ ചികിത്സയിലുള്ളത്.

അദ്ദേഹം ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപരാഷ്‌ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മെഡിക്കൽ മേൽനോട്ടത്തിൽ തുടരുകയാണെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by