കൊച്ചി: എന്തിനാണ് വലിയ തുക കൊടുത്ത് വലിയ താരങ്ങളുടെ ഡേറ്റ് ഉറപ്പിക്കുന്നതെന്ന് ചലച്ചിത്ര നടിയും സംവിധായകമായ ഷീല. സിനിമയില്‍ പ്രധാനം മികച്ച തിരക്കഥയാണെങ്കില്‍ കഴിവുള്ള പുതുമുഖങ്ങളെ വച്ച് സിനിമയെടുത്താല്‍ പോരെയെന്നും അവര്‍ ആരാഞ്ഞു. മലയാള സിനിമയില്‍ വനിതാ സംവിധായകരുടെ എണ്ണം കുറഞ്ഞു വരികയാണ്. കേരളത്തില്‍ കഴിവുള്ളവര്‍ ഉണ്ടായിട്ടും ഇതാണ് സ്ഥിതി. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ 3 സിനിമകള്‍ സംവിധാനം ചെയ്യാന്‍ തനിക്ക് കഴിഞ്ഞു. അതിലൊരെണ്ണം സൂപ്പര്‍ഹിറ്റാണ്. അഭിനയിക്കുന്നവര്‍ സിനിമ ചെയ്യുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷീല. ആസ്ഥാന മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ നടന്‍ ജയന്‍ ചേര്‍ത്തല അധ്യക്ഷത വഹിച്ചു. അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പ് മീനയും വനിതാ അംഗങ്ങള്‍ക്കായുള്ള രചനാ മത്സരങ്ങള്‍ അനശ്വര രാജനും ഉദ്ഘാടനം ചെയ്തു. അമ്മ അംഗങ്ങള്‍ പങ്കെടുക്കുന്ന വെബ് സീരിയസിന്റെ ലോഞ്ചും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: