India

വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു

Published by

പഞ്ച്കുല: പരിശീലന പറക്കലിനിടെ ഭാരത വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു. അംബാല എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട യുദ്ധവിമാനമാണ് ഹരിയാനയിലെ പഞ്ച്കുലയില്‍ ഇന്നലെ തകര്‍ന്നുവീണത്.

വിമാനം തകര്‍ന്നുവീഴുന്നതിന് മുമ്പ് പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സാങ്കേതിക തടസം അനുഭവപ്പെട്ടപ്പോള്‍ തന്നെ എയര്‍ക്രാഫ്റ്റിനെ ജനവാസമേഖലയില്‍ നിന്ന് അദ്ദേഹം മാറ്റിയിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

പഞ്ച്കുല ജില്ലയുടെ മലയോര പ്രദേശത്താണ് അപകടം സംഭവിച്ചതെന്നും പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും വ്യോമസേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by