ടെഹ്രാന്‍: അന്തര്‍ദേശീയ വനിതാ ദിനമായ ഇന്നലെ ഭാരത വനിതകള്‍ ഏഷ്യന്‍ വനിതാ കബഡി കിരീടം സ്വന്തമാക്കി. ഭാരതത്തിന്റെ അഞ്ചാം കിരീട നേട്ടമാണിത്. ടെഹ്രാനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ഇറാനെ 32-25ന് തകര്‍ത്താണ് ഭാരതത്തിന്റെ കിരീട നേട്ടം.
ഏഷ്യന്‍ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പ് തുടങ്ങി. 2005 മുതല്‍ ഭാരതമാണ് ഏറിയ പങ്കും ജേതാക്കളായിട്ടുള്ളത്. ഇന്നലെ സമാപിച്ചതടക്കം ആറ് പതിപ്പുകളില്‍ അഞ്ചെണ്ണവും ഭാരത വനിതകള്‍ നേടി. തായ്‌ലന്‍ഡ് ആതിഥ്യമരുളിയ 2016ല്‍ മാത്രമാണ് ഭാരതത്തിന് കിരീടം ഇല്ലാതിരുന്നത്.
ശുഭാങ്കര്‍ ശര്‍മയുടെ കരുത്തില്‍ മികച്ച തുടക്കമാണ് ഇറാനെതിരെ ഇന്നലെ ഭാരതത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: