ന്യൂദല്‍ഹി; ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഭീഷണിയുമായി രാഹുല്‍ഗാന്ധി. കുറേപ്പേരെ പുറത്താക്കിയാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂ എന്ന് അഹമ്മദാബാദിലെ പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപി ചാരന്മാരാണെന്നും രാഹുല്‍ ആരോപിച്ചു. ഗുജറാത്തിലെ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ മുഴുവന്‍ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തിയത്.
തനിക്കൊപ്പമുള്ളവരും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ഒരു പത്തു നാല്‍പ്പതു പേരെയെങ്കിലും പുറത്താക്കേണ്ടിവരും. അങ്ങനെയൊരു നടപടിയെടുത്താല്‍ മാത്രമേ പാര്‍ട്ടിയെ നന്നാക്കാനാവൂ. കോണ്‍ഗ്രസില്‍ ഇരുന്ന് ബിജെപിക്ക് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നവരെ പുറത്തുകൊണ്ടുവന്നേ പറ്റൂ, രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണം എന്തെന്ന് രാഹുല്‍ഗാന്ധി ആത്മപരിശോധന നടത്തണമെന്ന് ബിജെപി നേതാവ് സുധാംശു ത്രിവേദി മറുപടി നല്കി. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ നിരന്തരം പറയുന്ന നേതാവായി രാഹുല്‍ മാറിയെന്നും ത്രിവേദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: