അഹമ്മദാബാദ്: ലോക വനിതാദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയുടെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നത് വനിതാ ഉദ്യോഗസ്ഥര്‍. ഗുജറാത്തിലെ നവസാരി ജില്ലയില്‍ വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി വനിതകളെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കാണ് ഗുജറാത്ത് പോലീസിലെ വനിതാ ഉദ്യോഗസ്ഥസംഘം സുരക്ഷ ഒരുക്കുന്നത്. രാജ്യചരിത്രത്തില്‍ തന്നെ ആദ്യമാണിത്.
നവസാരിയിലെ വാന്‍സിബോര്‍സി ഗ്രാമത്തിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി എത്തുന്നതു മുതല്‍ ലക്ഷാധിപതി ദീദി സമ്മേളനം നടക്കുന്ന സ്ഥലം വരെയുള്ള മുഴുവന്‍ സുരക്ഷാക്രമീകരണങ്ങളും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുമെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറി നിപുണ ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കും.
സുരക്ഷയ്‌ക്കായി 2500 ഓളം വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഒരു ഐജി, ഒരു അഡീ. ഡിജിപി, അഞ്ച് എസ്പിമാര്‍, 16 ഡിവൈഎസ്പിമാര്‍, 61 ഇന്‍സ്പെക്ടര്‍മാര്‍, 187 സബ് ഇന്‍സ്പെക്ടര്‍മാര്‍, 2,100ലധികം കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് സുരക്ഷയ്‌ക്കായി നിയോഗിച്ച വനിതാ ഉദ്യോഗസ്ഥരുടെ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: