ലക്നൗ : ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ റോഗിംഗ്യകൾ കോടിക്കണക്കിന് വിലയുള്ള ഭൂമി കൈവശപ്പെടുത്തിയതായി പരാതി. ബിജെപി നേതാവ് അനുപമ ആര്യയുടെ പരാതിയിലാണ് ഭൂമി കയ്യേറ്റ കേസ് പുറത്തുവന്നത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് അനുപമ ആര്യയെയും, ഭർത്താവിനെയും റോഹിംഗ്യകൾ അക്രമിക്കാനും ശ്രമിച്ചു .പിപ്രായിച്ച് നഗർ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ് അനുപമ ആര്യ.
ഗർവ ചൗക്കിന് സമീപത്തെ കോടിക്കണക്കിന് വില മതിക്കുന്ന ഭൂമിയാണ് റോഹിംഗ്യകൾ കൈവശപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വളരെക്കാലമായി തർക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ചിലർ തൊഴിലാളികളോടൊപ്പം ഭൂമിയിലെത്തി അവിടെ അതിർത്തി മതിൽ പണിയാൻ തുടങ്ങി. ഈ വിവരം അറിഞ്ഞ അനുപമ ആര്യ ഭർത്താവ് മുരാരി ലാലിനും , അഭിഭാഷകനും മകൻ സൂര്യാൻഷ് ഗുപ്തയ്‌ക്കുമൊപ്പം സ്ഥലത്തെത്തി അതിർത്തി നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.അനുപമയ്‌ക്കും ഭർത്താവിനും മകനും സംഘർഷത്തിൽ പരിക്കേറ്റു.
ഇക്കാര്യത്തിൽ അനുപമ പോലീസിൽ പരാതി നൽകിയിരുന്നു. റോഹിംഗ്യകൾ ആ ഭൂമിയിൽ താമസിക്കുന്നുണ്ടെന്നും അവർ ആ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അനുപമ പരാതിയിൽ പറയുന്നു. മജീദ്, ഷാനവാസ്, റംസാൻ, ഷോയിബ്, പൂന്നു തുടങ്ങിയവരുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അനുപമ ആര്യയുടെ പരാതിയിൽ പറയുന്ന അഞ്ച് റോഹിംഗ്യകൾക്കും തിരിച്ചറിയാത്ത 50 റോഹിംഗ്യകൾക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഗോരഖ്പൂർ എസ്പി നോർത്ത് ജിതേന്ദ്ര കുമാർ ശ്രീവാസ്തവ പറഞ്ഞു.
അതേസമയം പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നു. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് കുടിലുകളിൽ താമസിച്ച റോഹിംഗ്യകളുടെ കുട്ടികൾ ഉറുദു പഠിച്ചിരുന്നു. ഈ കുട്ടികൾ രാത്രിയിൽ പഠിക്കാൻ പോയിരുന്ന ഒരു സ്കൂൾ സമീപത്തുണ്ടെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
മാത്രമല്ല അവിടെ ഒരു ജിം സജ്ജീകരിച്ചിട്ടുണ്ട്, അതിൽ ഇംപ്രൊവൈസ്ഡ് ഡംബെല്ലുകൾ, സിമൻറ് കൊണ്ട് നിർമ്മിച്ച ഗദ, ബെഞ്ച്, മറ്റ് ഫിറ്റ്നസ് ഉപകരണങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. പിപ്രൈച്ച് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് 40 ഓളം പേരടങ്ങുന്ന സംഘം 20 ഓളം കുടിലുകൾ കെട്ടി താമസിച്ചിരുന്നു. എന്നാൽ ഭൂമി തർക്കത്തിൽ യുപി പോലീസ് കേസെടുത്തതിനു പിന്നാലെ സംഘം ഒളിവിൽ പോയെന്നാണ് സൂചന .
പ്രതികരിക്കാൻ ഇവിടെ എഴുതുക: