തിരുവനന്തപുരം: ശിവപാര്‍വ്വതീ ദമ്പതികളുടെ മകനായ സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായാണ് മയില്‍ അറിയപ്പെടുന്നത്. വിശുദ്ധപ്പക്ഷിയായി ഭാരതീയര്‍ വാഴ്‌ത്തുന്ന മയിലിന്റെ പീലിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു.സുബ്രഹ്മണ്യസ്വാമിക്ക് മുരുകന്‍, കാര്‍ത്തികേയന്‍ എന്നും വിളിപ്പേരുണ്ട്.
ഇതില്‍ ഒന്നാണ് മയില്‍പ്പീലി കുട്ടികളുടെ പുസ്തകത്തിലോ പാഠ്യപുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മേശയ്‌ക്കുള്ളിലോ സൂക്ഷിക്കുക എന്നത്. ഇത് കുട്ടികള്‍ക്ക് പഠനത്തില്‍ മുന്നേറാന്‍ നല്ലതാണെന്നും അവരുടെ ബുദ്ധിക്ക് തെളിച്ചം കിട്ടുമെന്നുമാണ് വിശ്വാസം. ഇത് കുട്ടികളിലെ നെഗറ്റീവ് ചിന്തകള്‍ ഒഴിഞ്ഞുപോയി ബുദ്ധിയ്‌ക്ക് തെളിവ് നല്‍കുമത്രെ. കുട്ടികള്‍ക്ക് മയില്‍പ്പീലി ഏകാഗ്രത നല്‍കുമെന്നും പറയുന്നു. ഇതിന് ശാസ്ത്രീയമായ അടിത്തറയില്ലെങ്കിലും, വിശ്വാസവും ഭക്തിയും മുറുകെപ്പിടിക്കുന്ന ഭാരതീയര്‍ മയില്‍പ്പീലിയെ ഏറെ ബഹുമാനിക്കുന്നു.
അതുപോലെ ഉറങ്ങുമ്പോള്‍ തലയിണയ്‌ക്കടിയില്‍ ചിലര്‍ മയില്‍പ്പീലി സൂക്ഷിക്കാറുണ്ട്. വീട്ടില്‍ ഇത് ഐശ്വര്യവും നല്ല ചിന്തകളും നിറയ്‌ക്കുമെന്നും വിശ്വാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: