തൃശൂര്‍: കരിസ്മാറ്റിക് ധ്യാനം കൂടാന്‍ പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കൊരട്ടിയില്‍ വച്ച് മരത്തിലിടിച്ച് മറിഞ്ഞ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോന്‍ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. ജയ്മോന്റെ ഭാര്യ മഞ്ജു (38), മകന്‍ ജോയല്‍ (13), ബന്ധുവായ അലന്‍(17) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ഇവര്‍. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന ജയ്‌മോന്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: