കൊല്ലം: സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സേവനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മേല്‍ സെസ് ചാര്‍ജ് ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് സിപിഎം പിന്തുണ. എല്ലാ വശങ്ങളും പരിശോധിച്ചശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു. വിവിധ മേഖലകളില്‍ നിന്നും ഫീസുകള്‍ കൃത്യമായി പിരിച്ചെടുക്കണം. വിഭവ സമാഹരണത്തില്‍ 70 ശതമാനം വരെ പൂര്‍ത്തിയാക്കാന്‍ ധനവകുപ്പിനായിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കം വികസന നയരേഖ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നോട്ട് വെച്ചത്. സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ഈ നിര്‍ദ്ദേശം ഭരണതലത്തില്‍ നടപ്പാക്കിയാല്‍ ഒരേ സേവനത്തിന് പല തുക സര്‍ക്കാരിന് ഫീസായി നല്‍കേണ്ട സാഹചര്യം സംസ്ഥാനത്ത് സംജാതമാകും. വിവിധ ലോക രാജ്യങ്ങളില്‍ നടപ്പാക്കി പരാജയപ്പെട്ട കമ്യൂണിസ്റ്റ് ഭരണ മാതൃക കേരളത്തില്‍ നടപ്പാക്കുന്നത് വിഭവ സമാഹരണത്തില്‍ ബദല്‍ മാതൃക എന്ന പേരിലാണ്. വരുമാന വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിച്ച് എല്ലാത്തിനും ഫീസ് ഏര്പ്പെടുക്കണമെന്നും സെസ് ഈടാക്കണമെന്നുമാണ് നയരേഖയിലെ നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എന്ന പേരിലാണ് സെസ് രാജിന് നീക്കം. പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ
നികുതി ഇളവ് പ്രഖ്യാപിച്ച കേന്ദ്രസര്ക്കാര്രിന്റെ ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഇടത്തരക്കാര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ഇളവുകള്‍ തട്ടിയെടുക്കാനുള്ള ശ്രമം കൂടിയാണ് പിണറായി വിജയന് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: