Kerala

ഇങ്ങള് സമാധാനത്തിന്റെ ആളുകൾ ആണെങ്കിൽ എസ് ഡി പി ഐ നിരോധിക്കാൻ ആവശ്യപ്പെടൂ ; എന്നിട്ട് ക്രിസ്ത്യാനികളുടെ നെഞ്ചത്തോട്ട് വന്നാൽ മതി ; കാസ

Published by

കൊച്ചി : ക്രിസ്ത്യൻ സംഘടനയായ കാസ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ പോകുന്നുവെന്ന സൂചന വന്നതിനു പിന്നാലെ സംഘടനയ്‌ക്കും, ക്രിസ്ത്യൻ സമൂഹത്തിനുമെതിരെ ഇടത് – ജിഹാദി സഖ്യം വിമർശനവുമായി എത്തിയിരുന്നു .

കള്ളപ്പണക്കേസിൽ എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് അറസ്റ്റിലായതിനെ കാസ സ്വാഗതം ചെയ്തതോടെയാണ് കാസയ്‌ക്കെതിരെ സൈബർ ആക്രമണവുമുണ്ടായത് . മാത്രമല്ല തങ്ങൾ സമാധാനം മാത്രം ആഗ്രഹിക്കുന്നവരാണെന്ന മട്ടിൽ കമന്റുകളും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കാസ.

നിങ്ങൾ സമാധാനത്തിന്റെ ആളുകൾ ആണെങ്കിൽ ആദ്യം ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനമായ എസ് ഡി പി ഐ നേതാവായ എം കെ ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യൂവെന്നാണ് കാസ ആവശ്യപ്പെടുന്നത് . ഒപ്പം ഈ ഭീകരവാദ പ്രസ്ഥാനത്തെ നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ ഇങ്ങള് സമാധാനത്തിന്റെ ആളുകൾ ആണെങ്കിൽ ആദ്യം ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനമായ SDPI യുടെ നേതാവായ എം കെ ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുകയും …….. ഒപ്പം SDPI എന്ന ഭീകരവാദ പ്രസ്ഥാനത്തെ നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ട് കാസയുടെ കാര്യത്തിൽ ആശങ്കപ്പെടു കോയാമാരെ.

അല്ലാതെ സ്വന്തം സമുദായത്തിൽ ഒരു ഭീകരവാദ പ്രസ്ഥാനത്തെ വളർത്തി വലുതാക്കി നിർത്തിയിട്ട് ക്രിസ്ത്യാനികളുടെ നെഞ്ചത്തോട്ട് കയറുന്നത് തികച്ചും അപഹാസ്യമാണ്.‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by