സേലം : യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്പലൂര്‍ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു കാമുകി ആവഡി സ്വദേശി താവിയ സുല്‍ത്താന(22), സുല്‍ത്താനയുടെ സുഹൃത്ത് മോനിഷ എന്നിവരെ സേലം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മോനിഷ വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.
എഞ്ചിനിയറിങ് വിദ്യാർത്ഥി ആയ അബ്ദുൽ അസീസ് സോഷ്യൽ മീഡിയയിലൂടെ ആണ് വർഷങ്ങൾക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്. വിവാഹം ചെയാമെന്ന വാഗ്ദാനം വിശ്വസിച്ച് ലോകനായകി ഇസ്ലാമായി മതം മാറി. താവിയ സുൽത്താനയുമായും പ്രതി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ് ചോദ്യം ചെയ്തതോടെയാണ് ലോകനായകിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.വില്ലുപുരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിയായ മോനിഷയാണ് ലോകനായികയ്‌ക്ക് വിഷം കുത്തിവച്ചത്. ശേഷം യേർക്കാടിന് സമീപമുള്ള കൊക്കയിലേക്ക് മൃതദേഹം തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക