ന്യൂഡല്‍ഹി: യൂറിയയുടെയും ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെയും ക്രമാതീതമായ ഉപയോഗത്തിനെതിരെ കേന്ദ്ര കൃഷിമന്ത്രാലയത്തിന്‌റെ മുന്നറിയിപ്പ്. ഈ വളങ്ങളുടെ ഉപയോഗം അളവറ്റ് വര്‍ദ്ധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. വിളവു വര്‍ദ്ധിക്കുമെങ്കിലും അമിതമായ ഉപയോഗം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രാസവള മന്ത്രാലയം കേന്ദ്ര കൃഷിമന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷി കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. ഹരിയാനയില്‍ മാത്രം കഴിഞ്ഞ സീസണില്‍ വളം ഉപയോഗത്തില്‍ 18 ശതമാനമാണ് വര്‍ദ്ധന. കര്‍ണാടകയില്‍ 20 ശതമാനവും ജാര്‍ഖണ്ഡില്‍ 35 ശതമാനവുമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. ഗുജറാത്ത്, ബീഹാര്‍, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും കൃഷിമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: