കോട്ടയം : ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സിനിമ മാത്രമാണെന്ന നിരീക്ഷണം ലാഘവ ബുദ്ധിയോടെയുള്ളതാണെന്ന് സംവിധായകന്‍ ജയരാജിന്റെ വിമര്‍ശനം. കുട്ടികളില്‍ അക്രമവാസന വര്‍ദ്ധിച്ചു വരുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുമുണ്ട്. ഇക്കാലത്ത് ആവശ്യത്തില്‍ കൂടുതല്‍ ലാളന കുട്ടികള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ മല്‍സരിക്കുന്നു. മുന്‍ തലമുറയ്‌ക്ക് കിട്ടാതിരുന്ന സൗകര്യങ്ങളെല്ലാം മക്കള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. വീഡിയോകളും വീഡിയോ ഗെയിമുകളും മറ്റും ചെറുപ്പം മുതല്‍ കുട്ടികളുടെ മനസ്സില്‍ കയറിക്കൂടി പ്രശ്‌നമുണ്ടാക്കുന്നുണ്ട്. സിനിമ മാത്രമാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ കാരണം എന്ന് പറയുന്നതില്‍ ലാഘവത്തോടെയുള്ള നിരീക്ഷണം മാത്രമാണെന്നും സമൂഹത്തിന് മൊത്തത്തില്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നു ജയരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക