Sports

ഏഴാം റൗണ്ടില്‍ അനീഷ് ഗിരിയെ വീഴ്‌ത്തിയ അരവിന്ദ് ചിതംബരം മുന്നില്‍; അര പോയിന്‍റിന് പിന്നില്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്

ഏഴാം റൗണ്ടില്‍ അനീഷ് ഗിരിയെ വീഴ്ത്തിയ അരവിന്ദ് ചിതംബരം പ്രാഗ് ചെസ്സില്‍ മുന്നില്‍. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചാണ് അരവിന്ദ് ചിതംബരം അനീഷ് ഗിരിയെ വീഴ്ത്തിയത്. ഇതോടെ അരവിന്ദ് ചിതംബരത്തിന് അഞ്ച് പോയിന്‍റായി. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് ശൈലിയിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

Published by

പ്രാഗ്: ഏഴാം റൗണ്ടില്‍ അനീഷ് ഗിരിയെ വീഴ്‌ത്തിയ അരവിന്ദ് ചിതംബരം പ്രാഗ് ചെസ്സില്‍ മുന്നില്‍. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചാണ് അരവിന്ദ് ചിതംബരം അനീഷ് ഗിരിയെ വീഴ്‌ത്തിയത്. ഇതോടെ അരവിന്ദ് ചിതംബരത്തിന് അഞ്ച് പോയിന്‍റായി. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് ശൈലിയിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

അര പോയിന്‍റ് മാത്രം വ്യത്യാസത്തില്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തുണ്ട്. ചൈനയുടെ വെയ് യീയും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇനി രണ്ട് റൗണ്ട് കൂടി മാത്രമേ ബാക്കിയുള്ളൂ.

വെയ് യിയും ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മറും സാം ഷാങ്ക് ലാന്‍റും മൂന്നര പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്. കളിയുടെ തുടക്കം മുതല്‍ ഇതുവരെ അരവിന്ദ് ചിതംബരവും പ്രജ്ഞാനന്ദയും മുന്‍പിലാണ്. ഇനി രണ്ട് റൗണ്ടും കൂടിയേ ബാക്കിയുള്ളൂ.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക