കോട്ടയം: ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ഏഴരപ്പൊന്നാനദര്‍ശനത്തിന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഒരുങ്ങി. വ്യാഴാഴ്ച രാത്രി 12 മണി മുതലാണ് ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലെ പീഠത്തില്‍ ഏറ്റുമാനൂരപ്പന്‌റെ ശീവേലി വിഗ്രഹത്തിനും തിടമ്പിനും ഇരുവശത്തുമായി ഏഴരപ്പൊന്നാനകളെ അണി നിരത്തുക. എട്ടിനാണ് ആറാട്ട്. അതുവരെ ഭക്തര്‍ക്ക് ഏഴരപ്പൊന്നാനകളെ ദര്‍ശിക്കാനാവും. ഈ അസുലഭ ദര്‍ശനത്തിന് ഭക്ത സഹസ്രങ്ങളാണ് ക്‌ഷേത്രത്തില്‍ കാത്തിരിക്കുന്നത്. ഏഴരപ്പൊന്നാന ദര്‍ശനത്തിനു മാത്രമായാണ് ആസ്ഥാനമണ്ഡപം തുറക്കുന്നത്.
തന്ത്രിമാരായ കണ്‌ര് രാജീവര്, ബ്രഹ്‌മദത്തന്‍ എന്നിവരുടെ കാര്‍മികത്വത്തിലുള്ള പൂജകള്‍ക്കു ശേഷമാണ് ആസ്ഥാനമണ്ഡപം തുറക്കുക. വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴര പൊന്നാനകളെ പുറത്തേയ്‌ക്ക് എഴുന്നള്ളിക്കും.
രാവിലെ അഘോരമൂര്‍ത്തി, ഉച്ചയ്‌ക്ക് ശരഭമൂര്‍ത്തി വൈകിട്ട് അര്‍ദ്ധനാരീശ്വരന്‍ എന്നീ സങ്കല്പങ്ങളിലാണ് ഏറ്റുമാനയൂരപ്പന്റെ പൂജകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: