കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ പാര്‍ട്ടിയിലും ഭരണത്തിലും മികവു പുലര്‍ത്തുന്നുവെന്ന പരാമര്‍ശവുമായി പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട്. ഈ മികവിൽ മൂന്നാം പിണറായി സര്‍ക്കാര്‍ വന്നാല്‍ പിണറായി വിജയന് പ്രായപരിധി ബാധകമാക്കില്ലെന്നാണ് സൂചനയാണ് നല്‍കുന്നത്.
മെയ് മാസത്തോടെ പിണറായിക്ക് 80 വയസ് പൂര്‍ത്തിയാകുകയാണ്. 75-ാം വയസില്‍ നേതാക്കളെ സംഘടനാപ്രവര്‍ത്തനത്തില്‍ നിന്നും പദവികളില്‍ നിന്നും ഒഴിവാക്കിയിരുന്ന മുന്‍തീരുമാനമാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്. അതേസമയം പിണറായി വിജയന് പ്രായത്തിന്റെ ഇളവ് ഇനി നല്‍കരുതെന്ന നിലപാടാണ് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ഗുരുദാസന്റെ നിലപാട്.
പാര്‍ട്ടി മൂന്നാമത് അധികാരത്തില്‍ വന്നാല്‍ പിണറായിക്ക് പകരം ചെറുപ്പക്കാരായ രാജീവിനേയോ ബാലഗോപാലിനേയോ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. പ്രായാധിക്യത്തിന്റെ പേരിലാണ് പത്ത് വര്‍ഷം മുന്‍പ് പി.കെ. ഗുരുദാസനെ കൊല്ലം സീറ്റില്‍ നിന്നും മാറ്റി മുകേഷിനെ മത്സരിപ്പിച്ചത്. ഈ തീരുമാനം പിണറായി വിജയന്റെതായിരുന്നു. വി.എസ്. പക്ഷക്കാരനായിരുന്ന പി.കെ. ഗുരുദാസനെ പൂര്‍ണമായി ഒതുക്കാനായിരുന്നു ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക