ന്യൂദൽഹി : റംസാൻ മാസത്തിൽ വ്രതം എടുക്കാത്തതിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷാമിയെ വിമർശിച്ച ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വിയ്‌ക്കെതിരെ ബിജെപി നേതാവ് മാധവി ലത.
ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുക എന്നതാണ് ഷമിയുടെ കടമയെന്നും മൗലാന അതിനെ എതിർക്കരുതെന്നും മാധവി ലത പറഞ്ഞു. അവർ “ഞാൻ മൗലാന സാഹബിനോട് ചോദിക്കട്ടെ, ഒരു ക്രിക്കറ്റ് താരം ഇന്ത്യയെ വിജയിപ്പിക്കാൻ കളിക്കളത്തിൽ കളിക്കുമ്പോൾ, എന്തിനാണ് അതിനെ എതിർക്കുന്നത്? മുഹമ്മദ് ഷമി സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുന്നതിൽ അല്ലാഹു സന്തോഷിക്കില്ലേ ?റംസാൻ സമയത്ത് മൗലാന എന്തിനാണ് ക്രിക്കറ്റ് കണ്ടത്. ഇസ്ലാമിൽ റമദാനിൽ വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പറയപ്പെടുന്നു. മതം പിന്തുടരുന്നത് കളിക്കാർക്ക് മാത്രമാണോ ബാധകം അതോ മറ്റെല്ലാവർക്കും ബാധകമാണോ ‘ മാധവി ലത ചോദിച്ചു.
മുസ്ലീം സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും മാധവി ലത ചോദ്യങ്ങൾ ഉന്നയിച്ചു, “ഒരു മുസ്ലീം യുവാവിന് പലതവണ വിവാഹം കഴിക്കാം, എന്നാൽ ഒരു മുസ്ലീം സ്ത്രീക്ക് ഭർത്താവിന്റെ അടിമയായി ജീവിക്കേണ്ടി വരുന്നു. ഇത് ശരിയാണോ..?”മാധവി ലത ചോദിച്ചു.
ഷമി ചെയ്തത് ശരിയത്ത് നിയമ പ്രകാരം കുറ്റകരമാണെന്നും ക്രിമനലാണെന്നുമാണ് റിസ്‌വി പറഞ്ഞത്. ഇതിനുള്ള ശിക്ഷ ദൈവം നല്‍കുമെന്നും റിസ്‌വി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക