Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനഞ്ചു ദിവസത്തില്‍ നാല് വിദേശയാത്ര; രണ്യ ഡിആര്‍ഐയുടെ നിരീക്ഷണത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2025, 10:43 am IST
in India

ബെംഗളൂരു: പന്ത്രണ്ടു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായ കന്നട നടി രണ്യയെ കുടുക്കിയത് വിദേശയാത്രകള്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് രണ്യ നിരന്തരം യാത്ര നടത്തിയതാണ് രണ്യയെ സംശയത്തിന്റെ നിഴലിലാക്കിയത്. ജനുവരിക്കുള്ളില്‍ പത്ത് തവണയോളം രണ്യ ഗള്‍ഫിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ നാല് തവണയാണ് ദുബായ്‌യില്‍ പോയി വന്നത്. തിങ്കളാഴ്ച തിരിച്ചെത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ വിമാനത്താവളത്തിലെത്തി പിടികൂടുകയായിരുന്നു.

14.2കിലോഗ്രാം സ്വര്‍ണമാണ് ബെല്‍റ്റില്‍ തിരുകി വെച്ച നിലയില്‍ കണ്ടെത്തിയത്. അതിനുമുകളിലൂടെ ജാക്കറ്റും ധരിച്ചു. ബാക്കി സ്വര്‍ണം ആഭരണങ്ങളായും അണിഞ്ഞു. ഇതിന് മുമ്പ് രണ്യ നടത്തിയ വിദേശ യാത്രകളിലെല്ലാം സമാനമായ രീതിയിലാണ് വസ്ത്രം ധരിച്ചത്.

താന്‍ കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപി രാമചന്ദ്ര റാവു ഐപിഎസിന്റെ മകളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നത്. കൂടാതെ രണ്ടാനച്ഛന്റെ പേരുപയോഗിച്ച് വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക പോലീസിനെ വിളിച്ച് എസ്‌കോര്‍ട്ടും ഉറപ്പാക്കിയിരുന്നു.

രണ്യയുടെ പക്കല്‍ നിന്ന് കോടികളുടെ സ്വര്‍ണം പിടിച്ചതിനു പിന്നാലെയാണ് ബെംഗളൂരു ലാവെല്ല റോഡിലുള്ള ഫഌറ്റിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയത്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് സംഘവുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്. മുന്‍ യാത്രകളിലും ഇവര്‍ സ്വര്‍ണം കടത്തിയിരുന്നോയെന്നും അന്വേഷിക്കും. അതേസമയം സ്വര്‍ണക്കടത്ത് സംഘം തന്നെ ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഇവര്‍ അന്വേഷണ സംഘം മുമ്പാകെ വെളിപ്പെടുത്തിയത്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കും. നടി ഒറ്റയ്‌ക്കാണോ അതോ ദുബായ്‌ക്കും ഭാരതത്തിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സ്വര്‍ണ്ണക്കടത്ത് സംഘം ഇതിന് പിന്നിലുണ്ടോ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

കര്‍ണാടക ചിക്മംഗളൂര്‍ സ്വദേശിനിയായ രണ്യ എന്‍ജിനീയറിങ് പഠനത്തിന് ശേഷമാണ് അഭിനയ രംഗത്തേയ്‌ക്കെത്തുന്നത്. കന്നഡ സൂപ്പര്‍സ്റ്റാര്‍ സുദീപ് നായകനായ മാണിക്യ യാണ് (2014) ആദ്യ ചിത്രം. തുടര്‍ന്ന് വിക്രം പ്രഭുവിന്റെ നായികയായി വാഗ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പാതകിയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

ആര്‍കിടെക്ട് ജതിന്‍ ഹുക്കേരിയാണ് ഭര്‍ത്താവ്. വാര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കിയെന്നും കുറ്റക്കാരിയെങ്കില്‍ നിയമം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നും ജതിന്‍ പ്രതികരിച്ചു.

രണ്യയുടെ രണ്ടാനച്ഛനും മുമ്പ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 2014ല്‍ രാമചന്ദ്ര റാവു സതേണ്‍ റേഞ്ച് ഐജിപി ആയിരുന്നപ്പോള്‍, കേരളത്തില്‍ നിന്നുള്ള ജുവല്ലറി ഉടമയാണ് പരാതി നല്‍കിയത്. പോലിസ് ജുവല്ലറി ഉടമയുടെ പക്കല്‍ നിന്നും രണ്ടു കോടി രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് ഔദ്യോഗിക രേഖകളില്‍ 20 ലക്ഷമാക്കി ചുരുങ്ങി. തുടര്‍ന്ന് പണത്തിനായി ജുവല്ലറി ഉടമ പരാതി നല്‍കിയതോടെ സിഐഡി വിഷയത്തില്‍ അന്വേഷണം നടത്തി. റാവുവിന്റെ ഗണ്‍മാനെ അറസ്റ്റ് ചെയ്തിരുന്നു.

Tags: Actress Ranya RaoDRI surveillanceforeign trips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മകുമാറിന്റെയും പോറ്റിയുടെയും വിദേശയാത്രകളും അന്വേഷിക്കുന്നു

Editorial

വിദേശ യാത്രകളില്‍ രാഹുലിന് മറയോ?

India

വിദേശ യാത്രകളില്‍ രാഹുല്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നു; സിആര്‍പിഎഫ് കത്തയച്ചു

India

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

Kerala

മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ പ്രഹസനം; നാടിനോ ജനങ്ങൾക്കോ ഗുണമില്ല, കോടികൾ നിക്ഷേപമായി എത്തിയെന്നത് പച്ചക്കള്ളം: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.