കൊല്ലം: സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ അടക്കം ബിജെപിയിലേക്ക് പോവുന്നതായി വെളിപ്പെടുത്തി പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. ഇന്നാരംഭിച്ച സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ബിജെപിയിലേക്ക് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പോകുന്നതായും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ അവലോകന റിപ്പോര്‍ട്ടുകളില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് വലിയ തെറ്റ് സംഭവിച്ചു. ജില്ലാ കമ്മറ്റികള്‍ മേല്‍ഘടകത്തിന് നല്കിയ റിപ്പോര്‍ട്ടുകള്‍ വസ്തുതകളുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. സംസ്ഥാനത്തെ ബിജെപിയുടെ മുന്നേറ്റം തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ പാര്‍ട്ടിക്കുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിനിധിസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് എം.വി ഗോവിന്ദന്റെ റിപ്പോര്‍ട്ട് അവതരണം. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള നയരേഖ അവതരണവുമുണ്ട്. മുതലാളിത്ത വിരോധം ഉപേക്ഷിച്ച് ആഗോള നിക്ഷേപ ഭീമന്മാരെ കേരളത്തിലേക്ക് എത്തിക്കാനുള്ള ആകര്‍ഷകമായ പദ്ധതികളുടെ പ്രഖ്യാപനമാണ് നയരേഖ എന്ന പേരില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: