India

അഖിലേഷിൽ കുടിയിരിക്കുന്നത് ഔറംഗസേബിന്റെ ആത്മാവ് , മുസ്ലീം പ്രീണനം സമാജ്‌വാദി പാർട്ടിയെ അന്ധരാക്കി ; യുപി ഉപമുഖ്യന്റെ വാക്കുകൾ എസ്പിയെ വേട്ടയാടുമ്പോൾ

വോട്ട് ബാങ്ക് രാഷ്ട്രീയം എസ്പിയെ അവസാന പാർട്ടിയാക്കി മാറ്റുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു

Published by

ലഖ്നൗ : മുഗൾ അക്രമണകാരിയായ ഔറംഗസേബിന്റെ ആത്മാവ് എസ്പി നേതാക്കളിൽ കുടികൊള്ളുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

എസ്പി ഇനി ഒരു ‘സോഷ്യലിസ്റ്റ്’ പാർട്ടിയല്ല മറിച്ച് അത് ഒരു അടിച്ചമർത്തൽ പാർട്ടിയായി മാറുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണാധികാരിയും ക്രൂരനുമായ ഔറംഗസേബിന്റെ പ്രത്യയശാസ്ത്രമാണ് സമാജ്‌വാദി പാർട്ടിയുടെയും അഖിലേഷ് യാദവിന്റെയും യഥാർത്ഥ പ്രത്യയശാസ്ത്രമെന്ന് കേശവ് പ്രസാദ് മൗര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതിനു പുറമെ ഏറ്റവും ക്രൂരനായ മുഗൾ ഭരണാധികാരി ഔറംഗസീബിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയ്‌ക്ക് അബു ആസ്മി ക്ഷമാപണം നടത്തി. എന്നാൽ എസ്പി മേധാവി അഖിലേഷ് യാദവ് അസ്മിയുടെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ചു. ക്രൂരരായ മുഗൾ ഭരണാധികാരികളുടെ ആത്മാവാണ് അദ്ദേഹത്തിനെന്ന് സ്വയം തെളിയിച്ചുവെന്നു മൗര്യ തുറന്നടിച്ചു.

അബു ആസ്മിയുടെ വിവാദ പ്രസ്താവനയിൽ എസ്പിയുടെ മൗനം കാണിക്കുന്നത് ഈ പാർട്ടി മുസ്ലീം പ്രീണനത്തിൽ അന്ധരായിത്തീർന്നിരിക്കുന്നുവെന്നും അവർ സ്വന്തം നാശത്തിന്റെ തിരക്കഥ എഴുതുകയാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്‌ട്രീയം എസ്പിയെ അവസാന പാർട്ടിയാക്കി മാറ്റുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക