Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേദാർനാഥ്, ഹേമകുണ്ഡ് സാഹിബ് റോപ്‌വേ പദ്ധതികൾക്ക് അംഗീകാരം

Janmabhumi Online by Janmabhumi Online
Mar 6, 2025, 08:45 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഭാരതത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥിലേക്ക് റോപ്‌വേ നിര്‍മിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ റോപ്‌വേ വികസന പദ്ധതിയായ പര്‍വത്മാല പരിയോജന പ്രകാരം ഉത്തരാഖണ്ഡിലെ സോനപ്രയാഗ് മുതല്‍ കേദാര്‍നാഥ് വരെയുള്ള 12.9 കിലോമീറ്റര്‍ റോപ്‌വേ സ്ഥാപിക്കാന്‍ 4081.28 കോടി രൂപയാണ് വകയിരുത്തിയത്. രൂപകല്‍പ്പന-നിര്‍മാണം-ധനസഹായം-പ്രവര്‍ത്തിപ്പിക്കല്‍-കൈമാറ്റ മാതൃകയില്‍, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി വികസിപ്പിക്കും.

പ്രതിദിനം 18,000 യാത്രക്കാരെ വഹിക്കാനും മണിക്കൂറില്‍ 1800 യാത്രക്കാരെ ഒരു ദിശയിലേക്കു കൊണ്ടുപോകാനും ശേഷിയുള്ള ഏറ്റവും നൂതനമായ ട്രൈ കേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോള (3എസ്) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണു പദ്ധതി. ഇതു വരുന്നതോടെ ഒരു ദിശയിലേക്കുള്ള യാത്രാസമയം 8-9 മണിക്കൂര്‍ എന്നത് വെറും 36 മിനിറ്റായി കുറയും.

കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര ഗൗരികുണ്ഡില്‍നിന്ന് 16 കിലോമീറ്റര്‍ കയറ്റം നിറഞ്ഞതാണ്. കാല്‍നടയായോ കുതിരകള്‍, പല്ലക്കുകള്‍, ഹെലികോപ്റ്റര്‍ എന്നിവയിലൂടെയോ ആണ് ഇവിടേക്കു യാത്ര നടത്തുന്നത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ 3583 മീറ്റര്‍ (11,968 അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 12 പുണ്യ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് കേദാര്‍നാഥ്. അക്ഷയതൃതീയ (ഏപ്രില്‍-മെയ്) മുതല്‍ ദീപാവലി (ഒക്ടോബര്‍-നവംബര്‍) വരെ വര്‍ഷത്തില്‍ ഏകദേശം ആറു മുതല്‍ ഏഴു മാസം വരെ തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രം തുറന്നിരിക്കും. തീര്‍ത്ഥാടനകാലയളവില്‍ 20 ലക്ഷം തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്.

ഹേമകുണ്ഡിലേക്ക് 2730 കോടിയുടെ റോപ്‌വേ

ഉത്തരാഖണ്ഡിലെ ഗോവിന്ദ്ഘട്ട് മുതല്‍ ഹേമകുണ്ഡ് വരെയുള്ള (12.4 കിലോമീറ്റര്‍) റോപ്‌വേ പദ്ധതി വികസിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഗോവിന്ദ്ഘട്ട് മുതല്‍ ഹേമകുണ്ഡ് സാഹിബ് വരെ 12.4 കിലോമീറ്റര്‍ റോപ്‌വേയ്‌ക്ക് 2730.13 കോടി രൂപയുടെ മൂലധന ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഗോവിന്ദ്ഘട്ടില്‍ നിന്ന് ഹേമകുണ്ഡ് വരെയുള്ള 21 കിലോമീറ്റര്‍ കയറ്റം നിലവില്‍ വെല്ലുവിളി നിറഞ്ഞതാണ്. കാല്‍നടയായോ ചെറു കുതിരകള്‍ക്കു പുറത്തോ പല്ലക്കുകളിലോ മാത്രമേ ഈ ദൂരം മറികടക്കാനാകൂ. ഒരു ദിശയില്‍ ഒരു മണിക്കൂറില്‍ 1100 യാത്രികര്‍ എന്ന നിലയില്‍ പ്രതിദിനം 11000 യാത്രികരെ വഹിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ചമോലി ജില്ലയില്‍ 15,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് ഹേമകുണ്ഡ്. ഈ പുണ്യസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഗുരുദ്വാര മെയ് മുതല്‍ സപ്തംബര്‍ വരെ വര്‍ഷത്തില്‍ ഏകദേശം അഞ്ചു മാസം തുറന്നിരിക്കും. പ്രതിവര്‍ഷം ഏകദേശം 1.5 മുതല്‍ രണ്ടു ലക്ഷം വരെ തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ അംഗീകരിച്ച പുരാതനമായ ഗഡ്‌വാള്‍ ഹിമാലത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയ ഉദ്യാനമായ വാലി ഓഫ് ഫഌവേഴ്‌സിലേക്കുള്ള കവാടമായും ഹേമകുണ്ഡ് വര്‍ത്തിക്കുന്നുണ്ട്.

 

Tags: Central GovernmentKedarnathHemkund Sahib ropeway
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

Vicharam

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

India

അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധാഞ്ജലി

Kerala

കടത്തുകൂലിയും കമ്മിഷനും വര്‍ദ്ധിപ്പിച്ചു, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ മണ്ണെണ്ണ വിതരണത്തിനെത്തുന്നു

പുതിയ വാര്‍ത്തകള്‍

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies