ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം
കരുവാരകുണ്ട്: കടുവയും യുവാവും അര മിനിറ്റ് നേരം നേര്‍ക്കുനേര്‍ കണ്ടെന്നും യുവാവ് കടുവയുടെ വീഡിയോ ചിത്രീകരിച്ചെന്നുമുള്ള പ്രചരണവും വിവിധ വാര്‍ത്താ ചാനലുകളിലൂടെ പുറത്തുവന്നതോടെ ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപമുള്ള നാട്ടുകാര്‍ പരിഭ്രാന്തിയിലായി. കടുവ ഇറങ്ങിയത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിനാണ് രാത്രിയില്‍ കടുവയുടെ മുന്നില്‍പ്പെട്ടുവെന്ന വീഡിയോ ദൃശ്യവുമായി രംഗത്ത് വന്നത്. അര മിനിറ്റ് നേരം പരസ്പരം നോക്കിനിന്നശേഷം കടുവ കാട്ടിലേക്ക് മറയുകയായിരുന്നു എന്നും ജെറിന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിന് സമീപം കാടുമുടി കിടക്കുന്ന റബ്ബര്‍ തോട്ടത്തിലെ വഴിയോട് ചേര്‍ന്നാണ് ജെറിന്‍ കടുവയെ കണ്ടതായി പറയുന്നത്. ജീപ്പിന്റെ വെളിച്ചത്തില്‍ കടുവയെ വ്യക്തമായി കണ്ടതോടെ ഗ്ലാസ് ഉയര്‍ത്തി അല്പനേരം റോഡില്‍ത്തന്നെ നിന്നു. ഇതോടെ കടുവ കാട്ടിലേക്ക് മറഞ്ഞെന്നും ജതിന്‍ പറയുന്നു.
വെളിച്ചം കണ്ടാല്‍ ഭയപ്പെട്ട് ഓടിമറയുന്ന പ്രകൃതമുള്ള കടുവ വാഹനത്തിന്റെ വെളിച്ചത്തിന് മുന്നില്‍ ഒരുകൂസലുമില്ലാതെ മിനിറ്റുകളോളം ചിലവഴിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക