കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സിബിഐ കൂടുതല്‍ കര്‍ശന നടപടികളിലേക്ക്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്കേസുകളില്സിബിഐ പ്രതികളായി ചേര്‍ത്തു. മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരും പ്രതിസ്ഥാനത്തേക്കെത്തിയത്.
പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്ത് സിബിഐ സമര്‍പ്പിച്ച കുറ്റപത്രം നേരത്തെ കോടതി അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ കേസുകളിലേക്ക് ഇരുവരെയും പ്രതികളായി ചേര്‍ക്കുന്നത്. കേസിലെ പ്രതികളായ കുട്ടിമധു, പ്രദീപ് എന്നിവര്‍ പ്രതികളായ മറ്റൊരു കേസിലും പാലക്കാട് ജുവനൈസ് ജസ്റ്റിസ് ബോര്‍ഡിന്റെ കീഴിലുള്ള ഒരു കേസിലുമടക്കം അമ്മയും രണ്ടാനച്ഛനും പുതുതായി പ്രതികളായി. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നും ശക്തമായ തെളിവുകളാണ് ഇരുവര്‍ക്കുമെതിരെ ഉള്ളതെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പാലക്കാട്ട് വാളയാറില്‍ 2017 ജനുവരിയിലാണ് 13 വയസ്സുകാരിയേയും മാര്‍ച്ചില്‍ ഒന്‍പതു വയസ്സുകാരിയായ അനിയത്തിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസികളും രക്ഷിതാക്കളുമടക്കം പ്രതികളായ കേസില്‍ സിബിഐ പരമാവധി തെളിവുകള്‍ സമാഹരിച്ചശേഷമാണ് കര്‍ശന നടപടികളിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: