ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സഖ്‌ലൈൻ മുഷ്താഖ് അടുത്തിടെ ഒരു ടെലിവിഷൻ ചർച്ചയിൽ തന്റെ പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്ന് സമ്മതിച്ചു. തന്റെ മുതുമുത്തച്ഛന്റെ പേര് റുദ് സിംഗ് എന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
“നടൻ കപിൽ ശർമ്മ എന്റെ ജന്മനാട്ടിൽ നിന്നുള്ളയാളാണ്. ഞാൻ അമൃത്സറിൽ നിന്നാണ്. എന്റെ മുത്തശ്ശിമാർ അമൃത്സറിൽ നിന്നുള്ളവരായിരുന്നു. എന്റെ മുതുമുത്തച്ഛൻ റുദ് സിംഗ് ആയിരുന്നു. അദ്ദേഹം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു, അങ്ങനെയാണ് ഞങ്ങൾ മുസ്ലീങ്ങളായത്. പിന്നീട് ഞങ്ങൾ പാകിസ്ഥാനിലേക്ക് താമസം മാറി.”-സഖ്‌ലൈൻ മുഷ്താഖ് പറഞ്ഞു.
അതേ ചർച്ചയിൽ ഇസ്ലാമിക പണ്ഡിതനായി മാറിയ മറ്റൊരു മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇൻസമാം-ഉൾ-ഹഖ്, ഇന്ത്യയിലെ ഹരിയാനയിലെ ഹിസാറിലുള്ള തന്റെ കുടുംബത്തിന്റെ വേരുകളെ കുറിച്ചും സംസാരിച്ചു. തന്റെ പൂർവ്വിക വീട് ഹിസാറിലായിരുന്നുവെന്നും പിതാവ് അവിടെ അവരുടെ പഴയ മാളിക സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തന്റെ ദത്തുപുത്രിയുടെ പേര് പുഷ്പ എന്നാണെന്ന് ഇൻസമാം-ഉൾ-ഹഖ് പങ്കുവെച്ചു. മതപരിവർത്തനത്തിന് വേണ്ടി വാദിക്കുന്ന ഇൻസമാം പെട്ടെന്ന് തന്റെ ഹിന്ദു വംശപരമ്പര ഓർമ്മിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.
അതേ സമയം ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ പലരും യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്ന് നവമാധ്യമങ്ങളിൽ ചിലർ കമൻ്റുകളിലൂടെ പങ്കുവയ്‌ക്കുന്നത്. അക്രമത്തിലൂടെ അവരെ നിർബന്ധിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. ഇപ്പോൾ ചിലർ ഈ ചരിത്രം പരസ്യമായി അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു.
ഭാവിയിൽ അവർ ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചാൽ അതിൽ അതിശയിക്കാനില്ലെന്നും ചിലർ തങ്ങളുടെ പോസ്റ്റിലൂടെ സമർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: