കൊച്ചി: ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന് ക്ലീന്‍ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആലുവയില്‍ നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര് പിടിയിലായി. രാത്രി ആലുവ പമ്പ് ജംഗ്ഷനില്‍ നിന്ന് ഒഡീഷ സ്വദേശി മമത ദിഗിലിനെ (28) 4 കിലോ കഞ്ചാവുമായും പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29), കുല്‍ദര്‍ റാണ (55), ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാര്‍, രാംബാബു സൂന എന്നിവരെ ബാഗില്‍ ഒളിപ്പിച്ച ഒരു കിലോ ഹാഷിഷ് ഓയിലുമായും പിടികൂടി. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: