India

മാധബി പുരി ബുച്ചിനെതിരെ കേസുകൊടുത്തയാള്‍ സ്ഥിരം ശല്ല്യക്കാരന്‍ എന്ന് സെബി; ജോര്‍ജ്ജ് സോറോസ് ഏജന്‍റോ എന്ന് സംശയം

ഈയിടെ സെബി അധ്യക്ഷ പദവിയില്‍ നിന്നും വിരമിച്ച മാധബി പുരി ബുച്ചിനെതിരെ ഓഹരി വിപണിയിലെ തട്ടിപ്പിന്‍റെയും ചട്ടലംഘനങ്ങളുടെയും പേരില്‍ കേസെടുക്കാന്‍ ആന്‍റി-കോര്‍പ്ഷന്‍ ബ്യൂറോ (എസിബി) കോടതിയെ പ്രേരിപ്പിച്ച വ്യക്തി സ്ഥിരം അനാവശ്യകാര്യത്തിന് കേസുകൊടുക്കുന്ന ആളെന്ന് സെബി

Published by

മുംബൈ: ഈയിടെ സെബി അധ്യക്ഷ പദവിയില്‍ നിന്നും വിരമിച്ച മാധബി പുരി ബുച്ചിനെതിരെ ഓഹരി വിപണിയിലെ തട്ടിപ്പിന്റെയും ചട്ടലംഘനങ്ങളുടെയും പേരില്‍ കേസെടുക്കാന്‍ ആന്‍റി-കോര്‍പ്ഷന്‍ ബ്യൂറോ (എസിബി) കോടതിയെ പ്രേരിപ്പിച്ച വ്യക്തി സ്ഥിരം അനാവശ്യകാര്യത്തിന് കേസുകൊടുക്കുന്ന ആളെന്ന് സെബി. സെബിയുടെ ഈ പ്രസ്താവനയ്‌ക്ക് തൊട്ടുപിന്നാലെയാണ് മുംബൈ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ആ്ന്‍റി-കോര്‍പ്ഷന്‍ ബ്യൂറോ (എസിബി) കോടതിയുടെ വിധി സ്റ്റേ ചെയ്തത്. .സപന്‍ ശ്രീവാസ്തവ എന്ന സിറ്റി റിപ്പോര്‍ട്ടട്ടര്‍ നല്‍കിയ കേസിലാണ് പ്രത്യേക ആ്ന്‍റി-കോര്‍പ്ഷന്‍ ബ്യൂറോ (എസിബി) കോടതി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

കൃത്യമായി ഈ കേസ് പഠിക്കാതെയാണ് ആ്ന്‍റി-കോര്‍പ്ഷന്‍ ബ്യൂറോ (എസിബി) കോടതി വിധി പ്രസ്താവിച്ചതെന്ന് മുംബൈ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ശിവകുമാര്‍ ഡിഗെ പറഞ്ഞു. 1994ല്‍ നടന്ന സംഭവത്തിന്റെ പേരിലാണ് മാധബി പുരി ബുച്ചിനെതിരെ കുറ്റം ചാര്‍ത്തിയത്. അക്കാലത്ത് മാധബി പുരി ബുച്ച് സെബിയില്‍ ജോലി ചെയ്യുന്നേയില്ല. ദി വയര്‍ ഉള്‍പ്പെടെ മോദിയുടെ രക്തത്തിന് ദാഹിക്കുന്ന ഒട്ടനവധി ഇടത്-ജിഹാദി മാധ്യമങ്ങള്‍ മാധബി പുരി ബുച്ചിനെതിരെ ഓഹരി തട്ടിപ്പിന് കേസ് എന്ന തലക്കെട്ടില്‍ ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവഴി മാധബി പുരി ബുച്ചിനെ വ്യക്തിഹത്യ നടത്തുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. കാരണം ഇടത്-എന്‍ജിഎ-ജിഹാദി മാധ്യമ സിന്‍ഡിക്കേറ്റിനെ അദാനിയെ വീഴ്‌ത്താനുള്ള അജണ്ടയെ കടയോടെ വെട്ടിയ വ്യക്തിയായിരുന്നു മാധബി പുരി ബുച്ച്.

മാധബി പുരി ബുച്ചിനെതിരെ കേസ് കൊടുത്ത സപന്‍ ശ്രീവാസ്തവ എന്ന പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ പതിവായി നിസ്സാരകാര്യത്തിന് കേസ് കൊടുക്കുന്ന വ്യക്തിയാണെന്നും പല കേസുകളിലും ഇയാള്‍ക്ക് കോടതിയില്‍ നിന്നും പിഴ ലഭിക്കാറുണ്ടെന്നും സെബി ചൂണ്ടിക്കാട്ടുന്നു. മാധബി പുരി ബുച്ചിനെ തെറ്റായ വാര്‍ത്തയുടെ പേരില്‍ മാധ്യമമധ്യത്തില്‍ നിലനിര്‍ത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഈ കേസെന്നും സംശയിക്കുന്നു.

ഈയിടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടിയതിന് പിന്നില്‍ പോലും പ്രവര്‍ത്തിച്ച വ്യക്തിയാണ് മാധബി പുരി ബുച്ച്. അദാനിക്കെതിരെ 88 ആരോപണങ്ങള്‍ ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് 99 ശതമാനവും കള്ളമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ മാധബി പുരി ബുച്ചിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവെച്ചിരുന്നു. എന്ന് മാത്രമല്ല, മാധബി പുരി ബുച്ച് ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമയായ ആന്‍ഡേഴ്സന് അദാനിയെ കഴമ്പില്ലാതെ കുറ്റപ്പെടുത്തിയതിന്റെ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിരുന്നു. ഈ അപ്രതീക്ഷിത നീക്കത്തില്‍ ആന്‍ഡേഴ്സനും പ്രതിസന്ധിയിലായിരുന്നു. ട്രംപ് അധികാരത്തില്‍ വരിക കൂടി ചെയ്തപ്പോള്‍ താന്‍ കുടുങ്ങുമോ എന്ന ഭയത്താല്‍ ആന്‍ഡേഴ്സണ്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം തന്നെ അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിയ്‌ക്കെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ ഇന്ത്യയില്‍ ബഹളം കൂട്ടിയ രാഹുല്‍ ഗാന്ധി, ജയറാം രമേഷ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ മിണ്ടാട്ടം മുട്ടിയിരിപ്പാണ്. ഇവരെല്ലാം ജോര്‍ജ്ജ് സോറോസിന്റെ ഏജന്‍റുമാരാണെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്.

അദാനിയെ വീഴ്‌ത്തുക എന്നത് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ വീഴ്‌ത്തുന്നതിനുള്ള ഡീപ് സ്റ്റേറ്റ് എന്ന യുഎസിലെ സമാന്തര അധികാരലോബിയുടെ അജണ്ടയായിരുന്നു. അത് പൊളിഞ്ഞു. അതില്‍ മാധബി പുരി ബുച്ചിനും നല്ല പങ്കുണ്ടായിരുന്നു. ഉടനെ മാധബി പുരി ബുച്ചിനെ എന്തെങ്കിലും അഴിമതി കേസില്‍ കുടുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പേര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പലരും മാധബി പുരി ബുച്ചിനെ വിവാദത്തില്‍ കുടുക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ അവരെ തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല.

അതിനിടയ്‌ക്കാണ് ഇങ്ങിനെ ഒരു തട്ടിക്കൂട്ട് കേസ്. വാസ്തവത്തില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച പല കമ്പനികളെയും പിടികൂടി പുറത്താക്കിയ വ്യക്തികൂടിയായിരുന്നു മാധബി പുരി ബുച്ച്. ആ്ന്‍റി-കോര്‍പ്ഷന്‍ ബ്യൂറോ (എസിബി) കോടതി മുംബൈ പൊലീസിനോട് മാധബി പുരി ബുച്ച് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഓഹരി വിപണിയിലെ തട്ടിപ്പിന്റെയും ചട്ടലംഘനങ്ങളുടെയും കേസെടുക്കാനായിരുന്നു നിര്‍ദേശിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക