കൊച്ചി: സേവ് ലക്ഷദ്വീപിന് പിന്നില്‍ കഞ്ചാവും മയക്കമരുന്നു കടത്തലായിരുന്നുവെന്ന് അഖില്‍ മാരാര്‍. ഈയിടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കമരുന്ന് ഉപയോഗം വര്‍ധിക്കുന്നതിനെയും അവര്‍ അക്രമികളാകുന്നതിനെയും വിമര്‍ശിക്കുന്നതിനിടയിലാണ് അഖില്‍ മാരാര്‍ സേവ് ലക്ഷദ്വീപ് കാമ്പയിന് പിന്നിലെ യഥാര്‍ത്ഥലക്ഷ്യത്തെ വിമര്‍ശിച്ചത്.
ഇവിടെ സേവ് ലക്ഷദ്വീപ് എന്ന ക്യാമ്പയിൻ നടത്തിയവരുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു❓-അഖിൽ മാരാർ pic.twitter.com/yXXoqAcrE4
— LOST BOYS (KAFIR) (@driftcat) March 4, 2025
“ഇവിടെ സേവ് ലക്ഷദ്വീപ് എന്ന ഒരു ക്യാമ്പയിന്‍ ലക്ഷദ്വീപുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ മിക്ക സിനിമാക്കാരും ഈ കാമ്പയിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. സേവ് ലക്ഷദ്വീപ് എന്ന ഈ ക്യാമ്പയിന് പിന്നില്‍ പോലും ഈ കടല്‍ത്തീരങ്ങള്‍ വഴി മയക്കമരുന്നും കഞ്ചാവും ഉള്‍പ്പെടുന്ന ലഹരികള്‍ പലപ്പോഴും ഹബ്ബ് ചെയ്യാന്‍, ലക്ഷദ്വീപിനെ മയക്കമരുന്നിന്റെ ഒരു ഹബ്ബാക്കി മാറ്റാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. “- അഖില്‍ മാരാര്‍ പറയുന്നു.
പാവം പിടിച്ച ലക്ഷദ്വീപ് നിവാസികളെ മറയാക്കിക്കൊണ്ട് അവിടുത്ത കടല്‍ത്തീരം വഴി കഞ്ചാവും ലഹരിമരുന്നു കള്ളക്കടത്ത് നടത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഇത്. ലക്ഷദ്വീപില്‍ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളും ലക്ഷദ്വീപില്‍ പരിചയമില്ലാത്ത പ്രദേശങ്ങളും ഒക്കെ ഈ തീവ്രവാദികള്‍ ലക്ഷദ്വീപിനെ ഒരു മറയാക്കാന്‍ ഉപയോഗിച്ചിരുന്നു. അന്ന് ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ടി സംസാരിച്ച ഒരാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. പണ്ട് ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ജയിച്ചതുപോലെ ലക്ഷദ്വീപിനെ മുന്‍നിര്‍ത്തി കേരളത്തെയും രാജ്യത്തെയും നശിപ്പിക്കാനുള്ള തീവ്രവാദികളുടെ ശ്രമത്തെ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിയത്. – അഖില്‍ മാരാര്‍ തുറന്നടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: