ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആസ്ത്രേല്യയ്ക്കെതിരെ ഇന്ത്യ നേടിയ ജയത്തിന് ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയെ തടിയന് എന്ന് വിളിച്ച് കളിയാക്കിയതിന്റെ പേരില്‍ കിട്ടിയ വിമര്‍ശനങ്ങളെ ഈ അഭിന്ദനത്തിലൂടെ ഒഴിവാക്കാമെന്ന ഷമയുടെ കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി. ആയിരക്കണക്കിന് ട്രോളുകളാണ് അവര്‍ക്ക് ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
अपने मालिक के साथ जा वो फिट हैं #बूझे_शमां_परवीन pic.twitter.com/uersB6E4FF
— Arun Yadav (@ArunKosli) March 4, 2025
ഷമാ മുഹമ്മദ് കഴുതയെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രമാണ് ഒരാള്‍ പങ്കുവെച്ചത്. യജമാനനൊപ്പം ഷമാ എന്ന സന്ദേശത്തോടൊപ്പമാണ് ഈ ചിത്രം പങ്കുവെച്ചത്. നിങ്ങളുടെ അഭിനന്ദനം ഞങ്ങള്‍ക്കാവശ്യമില്ല എന്ന രീതിയിലും പലരും ട്രോളിയിട്ടുണ്ട്. ഇതില്‍ ഒരു ഭിക്ഷക്കാരിയെപ്പോലെ നടക്കുന്ന ഷമയുടെ ചിത്രവും പങ്കുവെച്ചിരിക്കുന്നു.
निकल भिखारिन, तेरी बधाई की जरूरत नहीं है #बूझे_शमां_परवीन pic.twitter.com/UokWMtzS3h
— Arun Yadav (@ArunKosli) March 4, 2025
264 എന്ന ആസ്ത്രേല്യയുടെ കൂറ്റന്സ്കോറിനെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരു സിക്സറും മൂന്ന് ബൗണ്ടറികളും അടക്കം 28 റണ്‍സ് എടുത്ത് തുടക്കത്തില്‍ ഇന്ത്യയ്ക്ക് അടിത്തറ നല്‍കിയിരുന്നു. കോഹ്ലിയും കെഎല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ വിജയത്തിന് നിര്‍ണ്ണായകപങ്കുവഹിച്ചു.
— Gaurav Sharma (@Lionidas_007) March 4, 2025
രോഹിത് ശര്‍മ്മയെ തടിയന് എന്ന് വിളിച്ച ഷമ മുഹമ്മദ് ഇപ്പോള്‍ വിജയത്തിന് ഇന്ത്യയെ അഭിനന്ദിച്ചത് അവരുടെ അല്പത്തരമാണെന്നാണ് മറ്റൊരു കമന്റ്. രാഷ്ട്രീയക്കാരിക്ക് ഈയിടെയാണ് ക്രിക്കറ്റിനോട് കമ്പം തുടങ്ങിയതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. വിജയ പ്രതീകം(വിക്ടറി സിംബല്‍) കാണിച്ച് ചിരിക്കുന്ന രോഹിത് ശര്‍മ്മയുടെ വീഡിയോയും ചിലര്‍ ഷമാ മുഹമ്മദിന് പങ്കുവെച്ചിട്ടുണ്ട്.
Stick to Rahul Gandhi . pic.twitter.com/mfLmWZIXOo
— Ashley (Molly) (@theAshleyMolly) March 4, 2025
90 തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും നോട്ടൗട്ടാകാത്ത ഷമാ മുഹമ്മദിന്റെ ക്യാപ്റ്റന്‍ എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചും ട്രോളുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: