Kerala

അവലും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളാൻ പറഞ്ഞു ; പത്ത് ദിവസത്തിനുള്ളിൽ ഇസ്ലാമിക രാജ്യത്തിൻറെ ഭാവി പ്രധാന മന്ത്രി ജയിലിലായി ; കാസ

Published by

തിരുവനന്തപുരം : പിസി ജോർജിനെ ജയിലിലാക്കാൻ പ്രകടനം നടത്തി ഒരാഴ്ച തികയും മുൻപ് എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ ഇരുമ്പഴിക്കുള്ളിലായെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് മൊയ്തീൻകുട്ടി ഫൈസി അറസ്‌റ്റിലായത്. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടുകൾ നടത്തുന്നതു തടയുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും ഇ.ഡി അറിയിച്ചു. അതിനെ പരിഹസിച്ചാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘ അവലും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളാൻ പറഞ്ഞു പത്ത് ദിവസത്തിനുള്ളിൽ ഇസ്ലാമിക രാജ്യത്തിൻറെ ഭാവി പ്രധാന മന്ത്രിയെയും മറ്റു മന്ത്രിമാരെയും NIA തിഹാർ ജയിലേക്ക് കൊണ്ടു പോയി……… ഇപ്പോ ഈരാറ്റുപേട്ടയിൽ പിസി ജോർജിനെ ജയിലിലാക്കാൻ SDPI പ്രകടനം നടത്തി ഒരാഴ്ച തികഞ്ഞില്ല സുഡാപ്പികളുടെ ദേശീയ അധ്യക്ഷൻ ഇരുമ്പഴിക്കുള്ളിൽ.‘ എന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by