India

പൊതു ടോയ്‌ലറ്റുകളിൽ ഔറംഗസേബിന്റെയും അക്ബറിന്റെയും ബാബറിന്റെയും ചിത്രങ്ങൾ ഒട്ടിച്ച് ഗൗരവ് ശർമ്മ ; വിമർശിച്ച് ഇസ്ലാമിസ്റ്റുകൾ

Published by

ന്യൂദൽഹി : പൊതു ടോയ്‌ലറ്റുകളിൽ ഔറംഗസേബിന്റെയും അക്ബറിന്റെയും ബാബറിന്റെയും ചിത്രങ്ങൾ പതിച്ച് കാബ് ഡ്രൈവർ . ഗൗരവ് ശർമ്മ എന്ന കാബ് ഡ്രൈവറാണ് ഉത്തർപ്രദേശിലെ ഹാപൂർ പിൽഖുവ പട്ടണത്തിലെ പൊതു ടോയ്‌ലറ്റുകളിലും മാലിന്യക്കൂമ്പാരങ്ങൾക്കടുത്തും ഔറംഗസേബിന്റെയും അക്ബറിന്റെയും ബാബറിന്റെയും ചിത്രങ്ങൾ ഒട്ടിച്ചത് .

നേരത്തെ ഇന്ത്യക്കാരെ ആക്ഷേപിച്ചതിന്റെ പേരിൽ ഒരു പാകിസ്ഥാനിയെയും അയാളുടെ ഇന്ത്യൻ കാമുകിയെയും തന്റെ വാഹനത്തിൽ പുറത്താക്കിയ വ്യക്തിയാണ് ഗൗരവ് ശർമ്മ.

അതേസമയം ഗൗരവ് ശർമ്മയ്‌ക്കെതിരെ പാക് മാദ്ധ്യമങ്ങളും , തീവ്ര ഇസ്ലാമിസ്റ്റുകളും രംഗത്തെത്തി.മുഗൾ ചരിത്രം മായ്‌ക്കാനുള്ള ശ്രമമാണിതെന്നാണ് ഇസ്ലാമിസ്റ്റുകളുടെ ആരോപണം. കാവി ധരിച്ച സംഘം മുഗളന്മാരെ അപമാനിക്കുന്നുവെന്നാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by