കൊല്ലം: മദ്യപിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്. മദ്യപാനികളുണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്. തങ്ങളാരും ഒരുതുള്ളി പോലും കഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തിയായി എതിർക്കപ്പെടേണ്ടതാണ് ലഹരി ഉപയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് എം വി ഗോവിന്ദൻ ലഹരിയോടുള്ള പാർട്ടി സമീപനം വ്യക്തമാക്കിയത്.
അതേസമയം, ഗോവിന്ദന്റെ ഈ പ്രസ്താവനയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ഈ പാർട്ടി തന്നെ ഉണ്ടാവില്ലെന്നാണ് പരിഹാസങ്ങൾ. അതേസമയം, മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനികമായ ധാരണയിൽ നിന്ന് വന്നവരാണ് ഞങ്ങളെല്ലാം.
ബാലസംഘത്തിലൂടെയും വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തിജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും അതിന്റെ തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങൾ ചേർത്തുകൊണ്ടാണ് ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുള്ള നാടാണ് കേരളം എന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക