തിരുവനന്തപുരം : കുംഭമേളയ്‌ക്ക് മലയാളി പങ്കെടുത്തതിന്റെ ദു:ഖം പങ്ക് വച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ഹജ്ജിന് മെക്കയിൽ പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കെടുപ്പുമില്ലെന്നും , കുംഭമേളയ്‌ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതിയെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ ഡോണൾഡ് ട്രംപ് പറഞ്ഞ ഫണ്ടിംഗും സോറോസ് ഫണ്ടിംഗും ഈ മല്ലു മലയാള മാധ്യമങ്ങൾക്കെല്ലാം കിട്ടുന്നുണ്ട്. ഹജ്ജിന് മെക്കയിൽ പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കടുപ്പുമില്ല. കുംഭമേളയ്‌ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതി. ഒന്നാംതരം അർബൻ നക്സലുകൾ. കൂട്ടിന് ജിഹാദി വെള്ളിക്കാശും ‘ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏഷ്യാനെറ്റിന്റെ ഒരു പ്രത്യേക അവലോകനപരിപാടി അവതരിപ്പിക്കുന്ന സിന്ധു സൂര്യകുമാറാണ് അവരുടെ പരിപാടിയില്‍ ഈ ദു:ഖം പ്രകടിപ്പിച്ചത്.ഹിന്ദുവികാരവും ആചാരാനുഷ്ഠാനതാല്‍പര്യവും കുംഭമേളാസ്നാനതല്‍പരതയുമൊക്കെ മലയാളികള്‍ക്കുമുണ്ടായിപ്പോയത് ഒരു വലിയ കുറ്റമെന്ന നിലയിലും സിന്ധുസൂര്യകുമാര്‍ അവതരിപ്പിച്ചത്.
നിരവധിപേരാണ് ചാനലിനും, അവതാരകയ്‌ക്കുമെതിരെ വിമർശനവുമായി രംഗത്തെത്തിയത്. വിമാനം പിടിച്ചു പോയി ചെകുത്താനെ കല്ലെറിയുന്നത് വിശ്വാസവും, കുംഭമേളയിൽ കുളിക്കുന്നത് അന്ധവിശ്വാസവുമാക്കി മാറ്റാൻ ചാനൽ ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: