ന്യൂദൽഹി : ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും അനധികൃത കയ്യേറ്റത്തിനെതിരെ ഡൽഹിയിൽ വൻ നടപടി ആരംഭിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി രേഖ ഗുപ്ത, ഡൽഹി കമ്മീഷണർ എന്നിവർ നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് നീക്കം . ഡൽഹിയിൽ അനധികൃതമായി കുടിയേറുന്ന എല്ലാ ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കണ്ടെത്തി നാടുകടത്താൻ യോഗത്തിൽ തീരുമാനിച്ചിരുന്നു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും തെരുവ് കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിന് വൻ പദ്ധതി തയ്യാറാക്കുമെന്നും ഡൽഹി സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ഡൽഹിയിലെ അന്തർസംസ്ഥാന ഗുണ്ടാസംഘങ്ങളെ നിഷ്കരുണം ഇല്ലാതാക്കുക എന്നതിനാണ് ഡൽഹി പോലീസിന്റെ മുൻഗണന . മാത്രമല്ല ഡൽഹിയിൽ ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: