India

ലൗജിഹാദിൽ കുടുക്കി 23 കാരിയെ തട്ടിക്കൊണ്ടു പോയി ; രക്ഷപെടുത്തി മാതാപിതാക്കൾക്കൊപ്പം ചേർത്ത് ഹിന്ദുസംഘടനാ പ്രവർത്തകർ

Published by

കൊൽക്കത്ത : ലൗജിഹാദിൽ കുടുക്കി തട്ടിക്കൊണ്ടു പോയ 23 കാരിയെ രക്ഷപെടുത്തി മാതാപിതാക്കൾക്കൊപ്പം ചേർത്ത് ഹിന്ദുസംഘടനാ പ്രവർത്തകർ. മിസാനൂർ ഗാസി എന്ന യുവാവാണ് അർപ്പിത സർക്കാർ എന്ന യുവതിയെ കടത്തി കൊണ്ടുപോയത്. . പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹട്ട് നിവാസിയാണ് അർപ്പിത.

മഹാ ശിവരാത്രി ദിനത്തിൽ മഹാരാഷ്‌ട്രയിലെ അമരാവതി നഗരത്തിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് ഹിന്ദു സംഘടനയായ ‘സിംഹ വാഹിനി’ യുടെ പ്രസിഡന്റ് ദേവദത്ത മാജി പറഞ്ഞു. 23 നാണ് അർപ്പിതയെ കടത്തികൊണ്ടു പോയത് . വിവരമറിഞ്ഞാണ് സംഘടന പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടത്. ഇതിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും മിസാനൂർ ഗാസിയുടെ കുടുംബാംഗങ്ങളിൽ നിന്നും ഭീഷണികൾ ലഭിക്കുന്നുണ്ടായിരുന്നു. രക്ഷപെടുത്തിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം ചേർത്ത ശേഷമാണ് ഇവർ മടങ്ങിയത്.

“ലവ് ജിഹാദിൽ നിന്ന് ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനും അവബോധം വളർത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” – ദേവദത്ത മാജി പറഞ്ഞു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by