ന്യൂദൽഹി : റംസാൻ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും , പ്രിയങ്ക വാദ്രയും .“ഹാപ്പി റംസാൻ! ഈ പുണ്യമാസം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്‌ക്കുകയും ഹൃദയത്തിന് സമാധാനം നൽകുകയും ചെയ്യട്ടെ, ” എന്നാണ് രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
‘ കാരുണ്യത്തിന്റെയും അനുഗ്രഹങ്ങളുടെയും പുണ്യമാസമായ റമദാനിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പുണ്യമാസം നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും, സമൃദ്ധിയും, സമാധാനവും കൊണ്ടുവരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.‘ എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത് .
അതേസമയം നിരവധി പേരാണ് ഇരുവർക്കുമെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത് . ഹിന്ദുക്കളെ ഇത്രത്തോളം അവഗണിക്കുന്ന രാഷ്‌ട്രീയ നേതാക്കൾ വേറെ ഇല്ലെന്നാണ് ചില കമന്റുകൾ . സനാതന സംഗമമായ മഹാകുംഭമേളയെ പറ്റി പറയാനോ, പുണ്യസ്നാനം നടത്താനോ തയ്യാറാകാത്ത രാഹുലും, പ്രിയങ്കയും എന്തിനാണ് വോട്ടിനായി ഹിന്ദുക്കൾക്ക് അരികിൽ വരുന്നതെന്നും ചോദ്യമുണ്ട്.
ഹിന്ദുമതത്തെയും, മനുസ്മൃതിയെയും പോലും അടച്ച് ആക്ഷേപിച്ച് ശീലമുള്ള രാഹുൽ എത്രയും വേഗം ഹിന്ദുമതം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും, ചിലർ കമന്റ് ചെയ്യുന്നു. മഹാകുംഭമേള അന്ധവിശ്വാസവും, റംസാൻ വ്രതം വിശ്വാസവുമായി കാണുന്ന രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കണമെന്നാണ് ചിലർ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: