ലക്നൗ : ഉത്തർപ്രദേശിലെ ഹർദോയിയിൽ ഡൂൺ എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമിച്ചത് പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥികൾ . കഴിഞ്ഞ ദിവസമാണ് ഹാർദോയി സ്വദേശികളായ മുഹമ്മദ് ഇബാദുള്ള, മുഹമ്മദ് അൻവാറുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ആദ്യം പിഹാനി ചുങ്കി ഓവർ ബ്രിഡ്ജിന് സമീപവും റെയിൽവേ ട്രാക്കിലും സെൽഫി എടുത്ത ശേഷം പിഹാനി റോഡ് ഓവർബ്രിഡ്ജിന് കീഴിലുള്ള ട്രാക്കുകളിൽ ഇരുമ്പ് നട്ടുകളും വലിയ കല്ലുകളും സ്ഥാപിച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ലക്നൗ-ബറേലി റെയിൽവേ ലൈനിൽ വലിയ അട്ടിമറി നടത്താനായിരുന്നു ഇവർ ലക്ഷ്യമിട്ടത്. ഹാർദോയ് ജില്ലയിലെ സാൻഡി പോലീസ് സ്റ്റേഷന് സമീപത്തെ മദ്രസയിലാണ് ഇവർ പഠിച്ചിരുന്നത്.
ട്രാക്കിൽ സ്ഥാപിച്ചിരുന്ന ബോൾട്ടുകളിലും കല്ലുകളിലും ഡൂൺ എക്സ്പ്രസിന്റെ എഞ്ചിൻ ഇടിച്ചതായാണ് വിവരം. ലോക്കോ പൈലറ്റിന്റെ മനസ്സാന്നിധ്യം മൂലം അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: