ന്യൂദൽഹി : ഇന്ത്യയിലെ “മുസ്ലീം ഭരണകാലത്ത്” 80 ക്ഷേത്രങ്ങൾ മാത്രമേ നശിപ്പിക്കപ്പെട്ടിട്ടുള്ളൂ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി . അമേരിക്കൻ ചരിത്രകാരൻ റിച്ചാർഡ് എം ഈറ്റൺ തന്റെ പുസ്തകത്തിൽ ഇക്കാര്യം എഴുതിയിട്ടുണ്ടെന്നാണ് അസദുദ്ദീൻ ഒവൈസിയുടെ അവകാശവാദം.
‘ 400 വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയതായി മാധ്യമങ്ങളിൽ എല്ലായിടത്തും പറയുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതൽ 1600 വരെ – മുസ്ലീം ഭരണകാലത്ത് 80 ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റിച്ചാർഡ് എം ഈറ്റൺ (അമേരിക്കൻ ചരിത്രകാരൻ) തന്റെ ‘ടെമ്പിൾ ഡിസെക്രേഷൻ ആൻഡ് ദി മുസ്ലീം സ്റ്റേറ്റ്സ് ഇൻ മിഡീവൽ ഇന്ത്യ’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട് . മറ്റ് മതക്കാരുടെ ആരാധനലയങ്ങൾ മുസ്ലീങ്ങൾ കയ്യടക്കാറില്ല . അത് പ്രവാചകൻ വിലക്കിയിട്ടുണ്ട് . മുഗളന്മാർ അവരുടെ ഭരണം വികസിപ്പിക്കാൻ മാത്രമാണ് മതം ഉപയോഗിച്ചത് . കേവലം 80 ക്ഷേത്രങ്ങൾ മാത്രം തകർക്കപ്പെട്ടതിന് ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്തെന്നാണ് പറയുന്നത് ‘ ഒവൈസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: