Kollam

ആഴക്കടല്‍ ഖനനം: സമരം രാഷ്‌ട്രീയപ്രേരിതം- അഡ്വ. ടി.പി. സിന്ധുമോള്‍

Published by

കൊല്ലം: തീരദേശ ജനതയെ സമരത്തിലേക്ക് തള്ളിവിട്ട് രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ആഴക്കടല്‍ മണല്‍ ഖനന സമരത്തിലൂടെ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി.
സിന്ധുമോള്‍. കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. ആഴക്കടല്‍ ഖനനം വഴി കടലിന്റെ അടിത്തട്ടിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നില്ല. പ്രാഥമിക പഠനത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന തരത്തില്‍ യാതൊരു പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടില്ല.

വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നേരത്തെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലും എന്‍.കെ. പ്രേമചന്ദ്രനുമൊക്കെ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ കേവലം രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും സിന്ധുമോള്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്തും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക