Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മറ്റൊരു ഭസ്മക്കുറിക്കാരന്‍ കൂടി ചെസ്സില്‍ കുതിയ്‌ക്കുന്നു; പ്രാഗ് ചെസ്സില്‍ കെയ്‌മറെ തോല്‍പിച്ച ചിതംബരം മുന്നില്‍; പ്രജ്ഞാനന്ദ തൊട്ട് പിന്നില്‍

ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നടക്കുന്ന പ്രാഗ് അന്താരാഷ്‌ട്ര ചെസ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു ഭസ്മക്കുറിക്കാരന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കുതിക്കുന്നു. ഈയിടെ ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ചാമ്പ്യനായി തിളങ്ങി നില്‍ക്കുന്ന ജര്‍മ്മന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വിന്‍സെന്‍റ് കെയ്‌മറെ തോല്‍പിച്ചാണ് അരവിന്ദ് ചിതംബരം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2025, 10:55 pm IST
in Sports
അരവിന്ദ് ചിതംബരം (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

അരവിന്ദ് ചിതംബരം (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

പ്രാഗ് (ചെക്കോസ്ലൊവാക്യ): ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നടക്കുന്ന പ്രാഗ് അന്താരാഷ്‌ട്ര ചെസ് മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു ഭസ്മക്കുറിക്കാരന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കുതിക്കുന്നു. ഈയിടെ ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ചാമ്പ്യനായി തിളങ്ങി നില്‍ക്കുന്ന ജര്‍മ്മന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വിന്‍സെന്‍റ് കെയ്‌മറെ തോല്‍പിച്ചാണ് അരവിന്ദ് ചിതംബരം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്.

ക്വീന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗിലായിരുന്നു ഇരുവരും കളിച്ചു തുടങ്ങിയത്. ഒരു തേരിനെ (റൂക്ക്) ബലികഴിച്ച് കൊണ്ട് നടത്തിയ ചിതംബരത്തിന്റെ ആക്രമണത്തിന് മുന്‍പില്‍ ക്ഷമയോടെ കരുക്കള്‍ നീക്കുന്നതില്‍ പേരു കേട്ട വിന്‍സെന്‍റ് കെയ്‌മര്‍ വീഴുകയായിരുന്നു. പോണ്‍ (കാലാള്‍) കൊണ്ട് കൃത്യമായ പ്രതിരോധവും ആക്രമണവും തീര്‍ക്കുന്നതില്‍ പ്രശസ്തനാണ് കെയ്‌മര്‍. പക്ഷെ അരവിന്ദിന്റെ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ജര്‍മ്മനിയില്‍ നടന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെയും ഫാബിയാനോ കരുവാനയെയും വീഴ്‌ത്തി കിരീടം നേടി അപാരഫോമിലിരിക്കുന്ന വിന്‍സെന്‍റ് കെയ്‌മറെയാണ് അരവിന്ദ് ചിതംബരം വീഴ്‌ത്തിയത് എന്നത് അപാരവിജയം തന്നെയാണ്.

തമിഴ്നാട്ടിലെ മധുരൈയില്‍ നിന്നുള്ള താരമാണ് ചിതംബരം. അരവിന്ദ് ചിതംബരമായാലും പ്രജ്ഞാനന്ദയായാലും ഗുകേഷായാലും ഭസ്മക്കുറി നെറ്റിയില്‍ തൊടാതെ ഒരു കളിയില്ല. ഇവരെല്ലാം അടിസ്ഥാനപരമായി ശിവഭക്തരാണ്.

ആദ്യ റൗണ്ടില്‍ ചെക്ക് ഗ്രാന്‍റ് മാസ്റ്റര്‍ വാന്‍ ഗ്യൂയനുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ വായില്‍ നിന്നും കഷ്ടി രക്ഷപ്പെട്ട് സമനില നേടുകയായിരുന്നു അരവിന്ദ് ചിതംബരം. അതിന് ശേഷമുള്ള രണ്ട് റൗണ്ടുകളിലാണ് അപാര ഫോം പുറത്തുവന്നത്.  മൂന്നാം റൗണ്ടില്‍ വെയ് യിയെ ക്കൂടി തോല്‍പിച്ചതോടെ അരവിന്ദ് ചിതംബരം രണ്ടര പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത് ഒറ്റയ്‌ക്ക് നിലകൊള്ളുകയാണ്.

 തൊട്ടുപിന്നിലുണ്ട് പ്രജ്ഞാനന്ദ
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഗുകേഷിനെ വീഴ്‌ത്തി കിരീടം നേടിയ പ്രജ്ഞാനന്ദ പക്ഷെ പ്രാഗ് ചെസ്സില്‍ തന്റെ സ്വാഭാവിക ഗെയിം എന്തുകൊണ്ടോ പുറത്തെടുക്കുന്നില്ല. ആക്രമിക്കാതെ, പ്രതിരോധത്തിലൂന്നി കളിക്കുന്ന പ്രജ്ഞാനന്ദയുടെ ആദ്യ രണ്ട് ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ഗെയിമില്‍ ചെക്കോസ്ലോവാക്യയിലെ ഗ്രാന്‍റ് മാസ്റ്ററായ വാന്‍ ഗ്യൂയനെ തോല്‍പിച്ച പ്രജ്ഞാനന്ദ ഇപ്പോള്‍ രണ്ട് പോയിന്‍റ് നേടി. ഇനിയും ഏഴ് റൗണ്ട് കളി ബാക്കിയുണ്ട്. 29 നീക്കത്തില്‍ അവസാനിച്ച ഈ മത്സരത്തില്‍ വാന്‍ ഗ്യൂയന്‍ വരുത്തിയ പിഴവിനെ മുതലെടുത്ത് പ്രജ്ഞാനന്ദ വിജയിക്കുകയായിരുന്നു.

ചിതംബരവുമായുള്ള #ശേഷം ഉണര്‍ന്നെണീറ്റ് കെയ്‌മര്‍

ഇംഗ്ലീഷ് ഓപ്പണിംഗ് ശൈലിയില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച വിന്‍സെന്‍റ് കെയ്‌മര്‍ അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ സാം ഷാക് ലാന്‍റിനെതിരെ മൂന്നാം റൗണ്ടില്‍ വിജയം കൊയ്തു. ഒന്നാം റൗണ്ടില്‍ വെയ് യിയെയും കെയ്‌മര്‍ തോല്‍പിച്ചിരുന്നു.

രണ്ടര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അരവിന്ദ് ചിതംബരത്തിന് തൊട്ടുപിന്നില്‍ രണ്ട് പോയിന്‍റുകള്‍ വീതം നേടി പ്രജ്ഞാനന്ദയും വിന്‍സെന്‍റ് കെയ്‌മറും നിലകൊള്ളുന്നു. ഈ ടൂര്‍ണ്ണമെന്‍റില്‍ ഗുകേഷ് കളിക്കുന്നില്ല.

Tags: PraggnanandhaaPraggChessPraguemastersVincentKeymerPraguechessAravindhChithambaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.