ലക്നൗ : ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ, ഘോഷ് കമ്പനി ചൗക്കിൽ സ്ഥിതി ചെയ്യുന്ന അബു ഹുറൈല മസ്ജിദ് പള്ളി കമ്മിറ്റി സ്വമേധയാ പൊളിച്ചുമാറ്റി. പള്ളിയുടെ അനധികൃത നിർമ്മാണം സംബന്ധിച്ച് ഗോരഖ്പൂർ വികസന അതോറിറ്റി (ജിഡിഎ) 15 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതിനാൽ ബുൾഡോസർ നടപടി ഉണ്ടാകുമെന്ന് ഭയന്ന് ശനിയാഴ്ച, പള്ളി കമ്മിറ്റി തന്നെ കെട്ടിടം പൊളിച്ചുമാറ്റുകയായിരുന്നു.
ഗോരഖ്പൂരിലെ ഘോഷ് കമ്പനി ചൗക്കിന് സമീപമുള്ള മുനിസിപ്പൽ ഭൂമിയിലാണ് നാല് നില പള്ളി അനധികൃതമായി നിർമ്മിച്ചത് . പരാതി ഉയർന്നതിനെ തുടർന്നാണ് അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസുകൾ നൽകിയത് . കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഇവിടെ താൽക്കാലിക മസ്ജിദ് നിർമ്മിച്ചതും ബുൾഡോസർ ഉപയോഗിച്ചു, ഒഴിപ്പിച്ചിരുന്നു. എന്നാൽ അതേ സ്ഥലത്ത് കമ്മിറ്റി നാല് നില പള്ളി പുനർനിർമ്മിക്കുകയായിരുന്നു . അംഗീകാരം നേടാതെയാണ് പള്ളി നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ . തുടർന്ന്, ഗോരഖ്പൂർ വികസന അതോറിറ്റി പള്ളി കമ്മിറ്റിക്ക് നോട്ടീസ് നൽകി, 15 ദിവസത്തിനുള്ളിൽ സ്ഥലം ഒഴിയാൻ ഉത്തരവിട്ടു.
പള്ളിയുടെ പരിപാലകൻ ഷോയിബ് അഹമ്മദിനാണ് നോട്ടീസ് നൽകിയത് . ഇന്നലെ സമയപരിധി അവസാനിച്ചതോടെ, ശനിയാഴ്ച മസ്ജിദ് കമ്മിറ്റി അംഗങ്ങൾ തന്നെ കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: