India

ആയിരക്കണക്കിന് ഹിന്ദുസ്ത്രീകള്‍ സതി അനുഷ്ഠിക്കാന്‍ തീയില്‍ ചാടിയത് മോക്ഷം കിട്ടാനല്ല, ഇസ്ലാം ചക്രവര്‍ത്തിമാരുടെ ക്രൂരതയില്‍ നിന്നും സ്വയം രക്ഷിക്കാന്‍

ആയിരക്കണക്കിന് ഹിന്ദുസ്ത്രീകള്‍ എന്തിനാണ് സതി അനുഷ്ഠിച്ചത്? അഗ്നിയിലേക്ക് എടുത്താചാടാന്‍ ആ സ്ത്രീകള്‍ കാട്ടിയ തന്‍റേടത്തിന് പിന്നില്‍ എന്താണെന്നോ? ഇസ്ലാം ചക്രവര്‍ത്തിമാരുടെ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്നതിനാലും ആ ക്രൂരന്മാരാല്‍ പിടിക്കപ്പെടരുതെന്ന് കരുതിയതിനാലുമാണ് ആ സ്ത്രീകള്‍ അങ്ങിനെ ചെയ്തതെന്ന് ജഗ്ഗി വാസുദേവ്.

Published by

ന്യൂദല്‍ഹി: ആയിരക്കണക്കിന് ഹിന്ദുസ്ത്രീകള്‍ എന്തിനാണ് സതി അനുഷ്ഠിച്ചത്? അഗ്നിയിലേക്ക് എടുത്താചാടാന്‍ ആ സ്ത്രീകള്‍ കാട്ടിയ തന്‍റേടത്തിന് പിന്നില്‍ എന്താണെന്നോ? ഇസ്ലാം ചക്രവര്‍ത്തിമാരുടെ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്നതിനാലും ആ ക്രൂരന്മാരാല്‍ പിടിക്കപ്പെടരുതെന്ന് കരുതിയതിനാലുമാണ് ആ സ്ത്രീകള്‍ അങ്ങിനെ ചെയ്തതെന്ന് ജഗ്ഗി വാസുദേവ്.

അക്കാലത്ത് ചില കിണറുകള്‍ മുഴുവന്‍ സ്ത്രീകളുടെ ജഡങ്ങളാല്‍ മൂടിയിരുന്നതായും ജഗ്ഗി വാസുദേവ് പറയുന്നു. ആഴമുള്ള കിണറിനെ മുകള്‍ഭാഗം വരെ വന്ന് മൂടുന്നതുപോലെ നൂറുകണക്കിന് സ്ത്രീകളാണ് ചാടി മരിച്ചിരുന്നത്. എന്തിന്? മതം മാറി അന്യമതസ്ഥന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്ന നിര്‍ബന്ധം കാരണം.

അഗ്നിയില്‍ വെന്തുമരിക്കുന്നതാണ് ചില ക്രൂരന്മാരുടെ കൈകളില്‍ പെടുന്നതിനേക്കാള്‍ നല്ലതെന്ന് അന്നത്തെ സ്ത്രീകള്‍ മനസ്സിലാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഖില്‍ജി ഭരണാധികാരികളില്‍ പെട്ട 13ാം നൂറ്റാണ്ടിലെ രാജാവ് അലാവുദ്ദീന്‍ ഖില്‍ജി ചിറ്റോര്‍ രാജ്യം കീഴടക്കിയപ്പോള്‍ സ്ത്രീലമ്പടനായ അലാവുദ്ദീന്‍ ഖില്‍ജിയുടെ കയ്യില്‍പ്പെടരുതെന്ന് പത്മാവതി എന്ന രാജകുമാരി മനസ്സില്‍ ഉറപ്പിച്ചിരുന്നു. പിടിക്കപ്പെട്ടാല്‍ തന്നെ കാമഭ്രാന്തനായ അലാവുദ്ദീന്‍ ഖില്‍ജി പിച്ചിച്ചീന്തുമായിരുന്നു. ഇതില്‍ നിന്നും സ്വയം രക്ഷിക്കാന്‍ പത്മാവതി തീയില്‍ ചാടി സതി അനുഷ്ഠിച്ചു. പത്മാവതി മാത്രമല്ല, മതപരിവര്‍ത്തനത്തിലൂടെ ഇസ്ലാമിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കരുതെന്ന് മനസ്സില്‍ ഇറപ്പിച്ച നൂറുകണക്കിന് സ്ത്രീകള്‍ ഒന്നിച്ചാണ് ചിതയില്‍ ചാടി മരിക്കുന്നത്. പത്മാവത് എന്ന സിനിമയിലും ഈ രംഗം സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രീകരിച്ചിട്ടുണ്ട്. രാജകൊട്ടാരത്തിലെ പടിക്കെട്ടുകള്‍ ഇറങ്ങി സംഘമായി തീയിലേക്ക് ഇറങ്ങിപ്പോവുന്ന പത്മാവതി ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നീണ്ട നിര. പ്രേക്ഷകരുടെ മനസ്സിനെ മുറിവേല്‍പിച്ച സിനിമയിലെ രംഗവും ഇതായിരുന്നു.

13,14,15, നൂറ്റാണ്ടുകളിലെല്ലാം രാജകുമാരിമാരും സാധാരണസ്ത്രീകള്‍ വരെയും സതി അനുഷ്ഠിച്ചത് സ്വര്‍ഗ്ഗം പൂകാനല്ല, ക്രൂരന്മാരായ ഖില്‍ജി, മുഗള്‍ രാജാക്കന്മാരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക